'നല്ല ചികിത്സ കിട്ടിയിരുന്നെങ്കിൽ ഞാനും രക്ഷപ്പെടുമായിരുന്നു..' അവസാന വാക്കുകൾ ഫേസ്ബുക്കിൽ കുറിച്ച് രാഹുൽ മരണത്തിന് കീഴടങ്ങി

രാഹുലിന്റെ അവസാന വാക്കുകൾ കണ്ണീരോടെയാണ് പുറം ലോകം വായിച്ചത്.

Update: 2021-05-10 05:41 GMT
Advertising

നല്ല ചികിത്സ കിട്ടിയിരുന്നെങ്കിൽ ഞാനും രക്ഷപ്പെടുമായിരുന്നു. തിരിച്ചു വരാനായാൽ കുറച്ചു കൂടി നല്ല രീതിയിൽ ജോലി ചെയ്യണം. എന്നാൽ എല്ലാ ധൈര്യവും എനിക്കിപ്പോൾ നഷ്​ടപ്പെട്ടു'. എല്ലാ വഴികളും അടഞ്ഞതോടെ നടനും യുട്യൂബറുമായ രാഹുൽ വോറ മരണത്തിന് കീഴടങ്ങുന്നതിന് മുൻപ് ഫേസ്ബുക്കിൽ കുറിച്ച വരികളാണിത്.

ഡിജിറ്റൽ പ്ലാറ്റ്​ഫോമുകളിലൂടെ ശ്രദ്ധേയനായ നടൻ രാഹുൽ വോറ കഴിഞ്ഞ ഒരാഴ്ചയോളമായി കോവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്നു. സ്ഥിതി രൂക്ഷമായതോടെ ഇന്നലെ വൈകിട്ട് താരം മരണത്തിന് കീഴടങ്ങുകയായിരുന്നു. 35 വയസായിരുന്നു. ​ഡൽഹിയിലെ താഹിർപൂരിലുള്ള രാജീവ്​ ഗാന്ധി സൂപ്പർ സ്​പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്​ മരണം. ഫേസ്ബുക്കിൽ 19 ലക്ഷത്തിൽപ്പരം ഫോളോവേഴ്സ് ഉള്ള വെബ്‌സീരീസിലെ നടൻ കൂടിയായിരുന്നു ഉത്തരാഖണ്ഡ് സ്വദേശിയായ രാഹുൽ വോറ.



 Qതന്‍റെ മോശം ആരോഗ്യ സ്​ഥിതിയെ കുറിച്ചും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്നും കഴിഞ്ഞ ദിവസമാണ് താരം ഫേസ്​ബുക്കിലൂടെ അഭ്യർഥിച്ചത്. സുഹൃത്തുക്കളടക്കം നിരവധിയാളുകൾ നടന്‍റെ ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും ദാരുണാന്ത്യമായിരുന്നു താരത്തെ കാത്തിരുന്നത് . കോവിഡ്​ ശ്വാസകോശത്തെ ബാധിച്ചതിനാൽ സ്ഥിതി വഷളാകുകയായിരുന്നു.

'ഞാൻ നിസ്സഹായനാണ്, കുറച്ചുദിവസമായി ആശുപത്രിയിലാണ്. രോഗത്തിനു തെല്ലും കുറവില്ല. ഓക്സിജൻ നില തുടർച്ചയായി കുറഞ്ഞുവരികയാണ്. ഇവിടെ അടുത്ത് ഓക്സിജൻ കിടക്കകളുള്ള നല്ല ആശുപത്രികൾ ഏതെങ്കിലുമുണ്ടോ? എന്നെ സഹായിക്കാൻ ആരുമില്ല. കുടുംബം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. തീർത്തും നിസ്സഹായനായതിനാലാണ് ഈ പോസ്റ്റിടുന്നത്' രാഹുലിന്റെ വാക്കുകൾ കണ്ണീരോടെയാണ് പുറം ലോകം വായിച്ചത്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News