നടൻ ശ്രീനിവാസൻ വീണ്ടും സിനിമയിലേക്ക്: വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ

ദുബൈയിൽ അഡ്വ. മുകുന്ദനുണ്ണി ആൻഡ് അസോസിയേറ്റ്സ് എന്ന സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിനീത്

Update: 2022-11-04 19:53 GMT

നടൻ ശ്രീനിവാസൻ ആരോഗ്യം വീണ്ടെടുത്ത് സിനിമയിലേക്ക് തിരിച്ചുവരുമെന്ന് മകനും സിനിമാതാരവുമായ വിനീത് ശ്രീനിവാസൻ.  ശ്രീനിവാസൻ അഭിനയിക്കുന്ന കുറുക്കൻ എന്ന സിനിമയുടെ ഷൂട്ടിങ് മറ്റന്നാൾ ആരംഭിക്കും. ദുബൈയിൽ അഡ്വ. മുകുന്ദനുണ്ണി ആൻഡ് അസോസിയേറ്റ്സ് എന്ന സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിനീത്.

Full View

മീശമാധവൻ എന്ന സിനിമയിൽ സലീം കുമാർ അവതരിപ്പിച്ച അഡ്വ. മുകുന്ദനുണ്ണിയുമായി പുതിയ സിനിമയിലെ മുകുന്ദനുണ്ണിക്ക് ബന്ധമില്ലെന്നും വിനീത് കൂട്ടിച്ചേർത്തു. സ്വാർഥനും അത്യാഗ്രഹിയുമായ അഭിഭാഷകന്റെ കഥ പറയുന്ന അഡ്വ. മുകുന്ദനുണ്ണി അസോസിയേറ്റ്സ് ഈ മാസം 11ന് ഗൾഫിലെ തിയേറ്ററുകളിലെത്തും. നിർമാതാവ് ഡോ. അജിത് ജോയ്, നടിമാരായ തൻവി റാം, ആർഷ ചാന്ദിനി ബൈജു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.  

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News