'ഇന്നത്തെ സൂര്യോദയം സ്‌പെഷ്യലായിരുന്നു'; സൂര്യയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സച്ചിൻ

സ്‌നേഹവും ബഹുമാനവും എന്ന് കുറിപ്പോടെ സൂര്യയും ചിത്രം പങ്കുവെച്ചിരുന്നു

Update: 2023-02-16 11:57 GMT
Advertising

തമിഴ് നടൻ സൂര്യയുമൊത്തുള്ള ചിത്രം പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. 'ഇന്നത്തെ സൂര്യോദയം വളരെ പ്രത്യേകതയുള്ളതായിരുന്നു, നിങ്ങളെ കണ്ടുമുട്ടിയതിൽ സന്തോഷം' എന്ന കുറിപ്പോടെയാണ്  സച്ചിൻ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. അതേസമയം, സ്‌നേഹവും ബഹുമാനവും എന്ന് കുറിപ്പോടെ സൂര്യയും ചിത്രം പങ്കുവെച്ചിരുന്നു.

Full View

സംവിധായകൻ സിരുത്തൈ ശിവയ്ക്കൊപ്പമുള്ള പുതിയ ചിത്രത്തിൻറെ ഷൂട്ടിംഗ് തിരക്കിലാണ് സൂര്യ. കഴിഞ്ഞ കുറച്ച് മാസങ്ങളായി താരം മുംബൈയിലേക്ക് ധാരാളം യാത്രകൾ നടത്തുന്നുണ്ട്.എന്നാൽ സൂര്യയുടെ മുംബൈ യാത്രയ്ക്കിടെ എടുത്ത ചിത്രമാണോ എന്ന് വ്യക്തമല്ല.

ആർ.മാധവൻറെ 'റോക്കട്രി ദ നമ്പി എഫക്ടിലാണ്' സൂര്യ അവസാനമായി അഭിനയിച്ചത്. സിരുത്തൈ ശിവയ്ക്കൊപ്പമുള്ള സൂര്യയുടെ പേരിടാത്ത ചിത്രത്തിന് 'സൂര്യ 42' എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. 1000 വർഷം മുൻപ് നടക്കുന്ന കഥയാണ് ചിത്രത്തിൻറെ പ്രമേയം. ദിഷ പടാനിയാണ് നായിക. സൂര്യ 42 പൂർത്തിയാക്കിയ ശേഷം സംവിധായകൻ വെട്രി മാരന്റെ വാടി വാസലിൻറെ സെറ്റിൽ സൂര്യ ജോയിൻ ചെയ്യും. അതേസമയം, തൻറെ വരാനിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥകൾ കേൾക്കുകയാണ് താരം. അക്ഷയ് കുമാറിന്റെ സൂരറൈ പൊട്ട്രു ഹിന്ദി റീമേക്കിൽ സൂര്യ അതിഥി വേഷത്തിലെത്തുന്നുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News