തെലുങ്ക് നടനും മാധ്യമപ്രവര്‍ത്തകനുമായ ടി.എന്‍.ആര്‍ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ചികിത്സയിലിരിക്കെ ഹൈദരാബാദില്‍വെച്ചാണ് മരണം.

Update: 2021-05-10 13:59 GMT

തെലുങ്ക് നടനും മാധ്യമപ്രവര്‍ത്തകനുമായ തുമ്മല നരസിംഹ റെഡ്ഡി അന്തരിച്ചു. കോവിഡ് ചികിത്സയിലിരിക്കെ ഹൈദരാബാദില്‍ വെച്ചാണ് മരണം. ടെലിവിഷന്‍ ഷോകളിലൂടെ തിളങ്ങിയ അദ്ദേഹം ടി.എൻ.ആർ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. നിരവധി തെലുങ്ക് ചിത്രങ്ങളില്‍ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

'മഹേഷിന്‍റെ പ്രതികാര' ത്തിന്‍റെ തെലുങ്ക് റീമേക്കായ ഉമാ മഹേശ്വര ഉഗ്ര രൂപസ്യ, ഹിറ്റ്, ഫലക്നുമ ദാസ്, ജോര്‍ജ് റെഡ്ഡി എന്നീ ചിത്രങ്ങളില്‍ അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ വന്‍ ശ്രദ്ധ നേടിയിരുന്നു. 'ഫ്രാങ്ക്ലി സ്പീക്കിംഗ് വിത്ത് ടി.എൻ.ആർ' എന്ന യൂട്യൂബ് ഷോയും ജനപ്രിയമായിരുന്നു. 

Advertising
Advertising

സിനിമയുടെ അണിയറ പ്രവർത്തനങ്ങളിലും തത്പ്പരനായിരുന്ന ടി.എൻ.ആർ സംവിധാന മേഖലയിലേക്ക് കടക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. നാനി, സന്ദീപ് കിഷൻ, വിജയ് ദേവരക്കൊണ്ട തുടങ്ങി നിരവധി താരങ്ങളും സിനിമപ്രവര്‍ത്തകരുമാണ് ടി.എൻ.ആറിന്‍റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തിയത്. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News