നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു

സുശാന്ത് സിങ് രാജ്പുത് നായകനായ ചിഛോരെയില്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്

Update: 2021-05-06 06:55 GMT

നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു. ഹിന്ദി, മറാത്തി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സുശാന്ത് സിങ് രാജ്പുത് നായകനായ ചിഛോരെയില്‍ ഒരു പ്രധാന വേഷം ചെയ്തിരുന്നു.

ബനാറസില്‍ പോയി തിരിച്ച് മുംബൈയില്‍ എത്തിയപ്പോഴാണ് അഭിലാഷക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് സഹപ്രവര്‍ത്തകന്‍ സഞ്ജയ് കുല്‍ക്കര്‍ണി പറഞ്ഞു. കോവിഡ് ആണെന്ന് അറിഞ്ഞ് വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും സഞ്ജയ് കുല്‍ക്കര്‍ണി പറഞ്ഞു. കഠിനാധ്വാനിയായ, ഇനിയും ഒരുപാട് സിനിമകളില്‍ അഭിനയിക്കണമെന്ന് ആഗ്രഹിച്ച കലാകാരിയാണ് അകാലത്തില്‍ വിടപറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ബദരിനാഥ് കി ദുല്‍ഹനിയ, ഗുഡ് ന്യൂസ്, മലാല്‍, പിപ്സി, പ്രവാസ്, അറേഞ്ച് മാര്യേജ് തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.

തമിഴ് ഹാസ്യനടൻ പാണ്ഡുവും കോവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്. പാണ്ഡുവിനും ഭാര്യ കമുധയ്ക്കും അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഭാര്യ ഇപ്പോഴും ഐ.സിയുവിലാണ്.

അജിത് കുമാര്‍ നായകനായ കാതല്‍ കോട്ടൈ എന്ന ചിത്രത്തിലെ അഭിനയം പാണ്ഡുവിനെ ശ്രദ്ധേയമാക്കി. വിജയ് ചിത്രം ഗില്ലിയിലെ പൊലീസ് ഓഫീസറുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു. ഇന്ത നിലൈ മാറും എന്ന ചിത്രത്തിലാണ് അവസാനം പാണ്ഡു അഭിനയിച്ചത്.

പ്രിയതാരത്തിന്റെ അകാല വിയോ​ഗത്തിൽ നടുങ്ങിയിരിക്കുകയാണ് സഹപ്രവർത്തകരും ആരാധകരും. നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചുകൊണ്ട് എത്തുന്നത്. മാനവൻ, നടികർ, അയ്യർ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News