നടി അന്ന രേഷ്മ രാജനെ പൂട്ടിയിട്ടു

'അങ്കമാലി ഡയറീസി'ലെ 'ലിച്ചി' എന്ന കഥാപാത്രത്തിലൂടെയാണ് അന്ന ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടുന്നത്

Update: 2022-10-06 13:34 GMT
Editor : ijas

കൊച്ചി: നടി അന്ന രേഷ്മ രാജനെ പൂട്ടിയിട്ടു. ആലുവയിലെ വി ടെലികോം ഫാക്ടറിയിലാണ് അന്ന രേഷ്മ രാജനെ പൂട്ടിയിട്ടത്. ഡ്യൂപ്ലിക്കേറ്റ് സിമ്മുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് സംഭവം. സംഭവത്തില്‍ നടി ആലുവ പൊലീസിൽ പരാതി നൽകി.

'അങ്കമാലി ഡയറീസി'ലെ 'ലിച്ചി' എന്ന കഥാപാത്രത്തിലൂടെയാണ് അന്ന ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടുന്നത്. 'വെളിപ്പാടിന്‍റെ പുസ്തകം', 'ലോനപ്പന്‍റെ മാമോദീസ', 'മധുര രാജ', 'അയ്യപ്പനും കോശിയും' എന്നിവയാണ് അന്നയുടെ ശ്രദ്ധേയ ചിത്രങ്ങള്‍.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News