'ഇപ്പോ തന്നെ ഫോണിൽ വിളിച്ച് പെപ്പെയോട് വരാൻ പറ'; വാശിപിടിച്ച് കരഞ്ഞ കുട്ടി ആരാധകനെ കാണാൻ താരമെത്തി

പെപ്പെയെ കാണണമെന്ന് പറഞ്ഞ ശാഠ്യം പിടിച്ച് കരയുന്ന ഇമ്രാൻ ഷിഹാബിന്റെ വീഡിയോ താരം പങ്കുവെച്ചിരുന്നു.

Update: 2022-03-29 09:24 GMT
Editor : abs | By : Web Desk

മലയാളത്തിലെ യുവ നായകനിരയിൽ ഏറെ ആരാധകരുള്ള നടനാണ് പെപ്പെ എന്ന ആന്റണി വർഗീസ്. പെപ്പെയെ കാണണമെന്ന് വാശിപിടിച്ച് കരഞ്ഞ കുഞ്ഞ് ആരാധകനെ കാണനെത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം പെപ്പെയെ കാണണമെന്ന് പറഞ്ഞ ശാഠ്യം പിടിച്ച് കരയുന്ന ഇമ്രാൻ ഷിഹാബിന്റെ വീഡിയോ താരം പങ്കുവെച്ചിരുന്നു.

സിനിമയുടെ സെറ്റിലെത്തിയ ഇമ്രാൻ തന്റെ നായകനെ കണ്ടു.''ഇന്നലെ കരഞ്ഞ ഇമ്രാൻ ഷിഹാബ്  ഇന്ന് ഫുൾ ഹാപ്പിയായി 'ലൈല 'യുടെ സെറ്റിൽ എത്തിയിട്ടുണ്ട്..നാളേം വരാന്ന് പറഞ്ഞാ ഇറങ്ങിയത്... കൊണ്ടുവന്നില്ലേൽ അവൻ മിക്കവാറും വീട്ടിൽ അജഗജാന്തരത്തിലെ ലാലിയാകും''. ഇമ്രാനൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ച് താരം കുറിച്ചു.

Advertising
Advertising
Full View

'ഇപ്പോ തന്നെ ഫോണിൽ വിളിച്ച് പെപ്പെയോട് വരാൻ പറയണം' എന്നായിരുന്നു കുഞ്ഞ് ഇമ്രാന്റെ ആവശ്യം. പെപ്പെ വരുമെന്ന് പറഞ്ഞ് മാതാപിതാക്കൾ അവനെ ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്.

Full View

ആലപ്പുഴയിൽ സിനിമാ ചിത്രീകരണത്തിന് എത്തിയതാണ് പെപ്പെ. ഇതിനിടയിൽ ദൂരെനിന്ന് കുട്ടിയെ കണ്ടിരുന്നെന്നും പരിചയപ്പെടാൻ ആയില്ലെന്നും കുറിച്ചാണ് പെപ്പെ വീഡിയോ പങ്കുവെച്ചത്. ആലപ്പുഴയിലെ ചിത്രീകരണം കഴിഞ്ഞ് പോകുന്നതിനു മുൻപ് കണ്ടിട്ടേ പോകൂ എന്നും പെപ്പെ പറഞ്ഞിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News