ആരോ എവിടെയോ ഇരുന്ന് ഗണപതി മിത്താണെന്ന് പറഞ്ഞാൽ സഹിക്കില്ല: അനുശ്രീ

മിത്ത് വിവാദത്തിൽ നേരത്തേ നടൻ ഉണ്ണി മുകുന്ദനും പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു

Update: 2023-08-22 15:38 GMT

മിത്ത് വിവാദത്തിൽ പ്രതികരണവുമായി നടി അനുശ്രീ. ആരോ എവിടെയോ ഇരുന്ന് ഗണപതി മിത്താണെന്ന് പറഞ്ഞാൽ സഹിക്കില്ലെന്നും പരാമർശത്തിൽ പ്രതിഷേധമുണ്ടെന്നും അനുശ്രീ പറഞ്ഞു. ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടി.

"അമ്പലത്തിന്റെ മുറ്റത്ത് വളർന്ന, അത്രയും വിശ്വാസികളായ ആളുകളാണ് നമ്മൾ. ആ നമ്മളോട് ആരോ എവിടെയോ ഇരുന്ന് ഗണപതി മിത്താണെന്ന് പറഞ്ഞാൽ സഹിക്കുമോ? ഇല്ല. അതുകൊണ്ട് തന്നെ ആ പരാമർശത്തിൽ പ്രതിഷേധമറിയിക്കാൻ ഈ സദസ്സ് ഉപയോഗിക്കുകയാണ്. അത് ഗണപതി അനുഗ്രഹിച്ച് തന്ന സദസ്സ് തന്നെയായാണ് കരുതുന്നത്. എന്നെയും കൂടി ക്ഷണിക്കുമോ എന്ന് ഞാൻ തന്നെ ചോദിച്ചു വാങ്ങിയ സദസ്സ് കൂടിയാണിത്. ആദ്യമായാണ് അങ്ങനെ അങ്ങോട്ട് ചോദിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതും". അനുശ്രീ പറഞ്ഞു.

Advertising
Advertising
Full View

മിത്ത് വിവാദത്തിൽ നേരത്തേ നടൻ ഉണ്ണി മുകുന്ദനും പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. ഇന്ന് ഗണപതി മിത്താണെന്ന് പറയുന്നവർ നാളെ കൃഷ്ണനും ശിവനും പിന്നെ നിങ്ങളും മിത്താണെന്ന് പറയുമെന്നും ഹിന്ദുക്കൾ അവരുടെ അവസ്ഥ മനസ്സിലാക്കണമെന്നുമായിരുന്നു ഉണ്ണിയുടെ പ്രതികരണം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News