'എന്നെ തല്ലരുത്'..; മദ്യലഹരിയിൽ കാറിടിച്ച് സ്ത്രീകളെ ഇടിച്ചു വീഴ്ത്തി, നടി രവീണ ടണ്ഠനെ കൈകാര്യം ചെയ്ത് നാട്ടുകാർ-വീഡിയോ

നടിയുടെ ഡ്രൈവറും മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിച്ചു

Update: 2024-06-02 08:02 GMT
Editor : ലിസി. പി | By : Web Desk

മുംബൈ: ബോളിവുഡ് നടി രവീണ ടണ്ഠന്റെ കാറിടിച്ച് മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റതായി പരാതി. സംഭവത്തിൽ നടിയെയും കാർ ഡ്രൈവറെയും നാട്ടുകാർ കൈകാര്യം ചെയ്തു. ശനിയാഴ്ച രാത്രി ഖാറിലെ കാർട്ടർ റോഡിലായിരുന്നു നാടകീയമായ രംഗങ്ങൾ അരങ്ങേറയത്. നടിയെ നാട്ടുകാർ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പാർക്ക് ചെയ്യാനായി റിവേഴ്സ് ചെയ്യുന്നതിനിടെ നടിയുടെ കാർ ഡ്രൈവർ വയോധികയെ അടക്കം മൂന്നുപേരെ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനെത്തുടർന്ന് പരിക്കേറ്റ സ്ത്രീകളും നാട്ടുകാരും ചേർന്ന് നടിയെയും ഡ്രൈവറെയും ചോദ്യം ചെയ്തു.  കാറിൽ നിന്ന് ഇറങ്ങിവന്ന രവീണയും ഡ്രൈവറും മദ്യ ലഹരിയിലായിരുന്നുവെന്നും തങ്ങളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്‌തെന്നും ആരോപണവുണ്ട്. ഇതിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിച്ചു.

Advertising
Advertising

കൈയേറ്റത്തിനിടെ 'തള്ളരുത്','എന്നെ തല്ലരുത്','വീഡിയോ ഷൂട്ട്' ചെയ്യരുതെന്നെല്ലാം നടി പറയുന്നത് കേൾക്കാം.. തന്റെ മൂക്കിൽ നിന്ന് രക്തം വന്നെന്നും നിങ്ങളെ ജയിലിൽ കയറ്റുമെന്നും പരിക്കേറ്റ സ്ത്രീകളിലൊരാൾ പറയുന്നതും വീഡിയോയിലുണ്ട്. എന്നാൽ പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്നും ഒത്തുതീർപ്പ് ചെയ്യാനാണ് പൊലീസ് നിർബന്ധിക്കുന്നതെന്നും പരിക്കേറ്റ സ്ത്രീകളുടെ ബന്ധു ആരോപിച്ചതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

സംഭവത്തെ തുടർന്ന് ഇരുവിഭാഗവും ഖാർ പോലീസ് സ്റ്റേഷനിലെത്തി പരാതികൾ നൽകിയിരുന്നു. പിന്നീട് ഇരുകൂട്ടരും രേഖപ്പെടുത്തുകയും പിന്നീട് ഒത്തുതീർപ്പിന് സമ്മതിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ രാജ് തിലക് റൗഷൻ പറഞ്ഞു. പരാതിയില്ലെന്നും പ്രശ്‌നം പരിഹരിച്ചെന്നും ഇരുകൂട്ടരും രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും  കമ്മീഷണർ പറഞ്ഞു.എന്നാൽ അപകടത്തെക്കുറിച്ചും തുടർന്ന് നടന്ന കൈയേറ്റത്തെക്കുറിച്ചും അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News