വിട...പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്ത് അദ്നാന്‍ സാമി, ദുരൂഹതയുണര്‍ത്തി ഒടുവിലത്തെ കുറിപ്പ്

‘അല്‍വിദ’ (വിട) എന്ന് എഴുതിയ പോസ്റ്റാണ് അദ്‌നാന്‍ അവസാനമായി ഷെയര്‍ ചെയ്തിരിക്കുന്നത്

Update: 2022-07-20 05:10 GMT

ഡല്‍ഹി: പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ അദ്നാന്‍ സാമി തന്‍റെ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകളെല്ലാം നീക്കം ചെയ്തത് ആരാധകരില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. 'അല്‍വിദ' (വിട) എന്ന് എഴുതിയ പോസ്റ്റാണ് അദ്‌നാന്‍ അവസാനമായി ഷെയര്‍ ചെയ്തിരിക്കുന്നത്.

പോസ്റ്റുകളെല്ലാം നീക്കം ചെയ്യാനുള്ള കാരണം സാമി വെളിപ്പെടുത്തിയില്ലെങ്കിലും ആരാധകര്‍ പലവിധ സംശയങ്ങളുമുന്നയിക്കുന്നുണ്ട്. അദ്നാന്‍ സാമിയ്ക്ക് ഇതെന്തു പറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പുതിയ ആല്‍ബം ഇറക്കുന്നുണ്ടോ എന്നും ചോദ്യമുയരുന്നുണ്ട്. എന്തുപറ്റി അദ്നാന്‍ സര്‍? സര്‍ ഓക്കെയല്ലേ? എന്നൊക്കെയും ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്താണ് സർ സംഭവിച്ചത്? ഇതൊരു പുതിയ തുടക്കമാണെന്ന് ഞാൻ കരുതുന്നു...മറ്റൊരാള്‍ കമന്‍റ് ചെയ്തു.

Advertising
Advertising

കഴിഞ്ഞ ദിവസം അന്തരിച്ച മരണമടഞ്ഞ ഗായകന്‍ ഭൂപിന്ദര്‍ സിങ്ങിനോടുള്ള ആദരസൂചകമായാണോ ഇതെന്നുമുളള സംശയങ്ങളും ഉയരുന്നുണ്ട്. വിശദീകണം ചോദിച്ചുളള ആരാധക കമന്‍റുകള്‍ക്കിടയില്‍ ഗായകന്‍ അനുരാഗ് റായുടെ 'ഇത് കത്തിജ്വലിക്കാന്‍ പോകുന്ന ഒന്നാണ്' എന്ന കമന്‍റ് ശ്രദ്ധ നേടുന്നു.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് അദ്‌നാന്‍ ആരാധകരുമായി മാലിദ്വീപ് യാത്രയുടെ ചിത്രങ്ങള്‍ പങ്കു വച്ചിരുന്നു. അമിതവണ്ണം കാരണം ഏറെ ബുദ്ധിമുട്ടിയിരുന്ന അദ്നാന്‍ അടുത്തിടെ 155 കിലോയോളം ഭാരം കുറച്ചിരുന്നു. അദ്‌നാന്റെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പാകിസ്താന്‍ പൗരനായ അദ്‌നാന്‍ സാമിക്ക് 2016 ലാണ് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത്. സംഗീത മേഖലക്ക് നല്‍കിയ സംഭാവനയ്ക്ക് പത്മശ്രീയും അദ്ദേഹത്തെ തേടി എത്തിയിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News