'ഭൂലോക നാറികളായ ഒരുപറ്റം കലാകാരന്മാർ എന്നെ വെച്ച് സിനിമയെടുത്തു, കാണിച്ചുകൊടുക്കാം ഞാനാരാണെന്ന്'; വൈറലായി അഡ്വ.മുകുന്ദനുണ്ണിയുടെ ട്രെയിലർ അനൗൺസ്മെന്റ്

നേരത്തെ സലിം കുമാറിന്റെ അഡ്വ. മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രവും പുതിയ മുകുന്ദൻ ഉണ്ണിയും തമ്മിലുള്ള സംഭാഷണവും ഏറെ ശ്രദ്ധേയമായിരുന്നു

Update: 2022-10-23 06:02 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിന്റെ ട്രെയിലർ 23 ാം തീയതി റിലീസ് ചെയ്യും. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിമൽ ഗോപാലകൃഷ്ണനും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തിന്റെ ട്രെയിലർ അനൗൺസ്മെന്റ് നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Advertising
Advertising

അഡ്വ. മുകുന്ദൻ ഉണ്ണി, കോർപറേറ്റ് ലോയർ, എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റുകളാണ് വൈറലാവുന്നത്. 'ഭൂലോക നാറികളായ ഒരുപറ്റം കലാകാരന്മാർ എന്നെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് ഒരു സിനിമയെടുത്തിരിക്കുന്നു. അതും എന്റെ കോട്ടയായ കൽപ്പറ്റയിൽ ജോലിത്തിരക്കിനിടയിൽ എനിക്കിത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഇപ്പോളവർ അതിന്റെ ട്രെയ്‌ലർ റിലീസ് ചെയ്യാൻ പോകുന്നു എന്ന് കേൾക്കുന്നു. റിലീസ് ആവട്ടെ, കാണിച്ചുകൊടുക്കാം ഞാനാരാണെന്ന്... ഞാനെന്താണെന്ന്,'' എന്നാണ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. വിനീതാണ് അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയായി എത്തുന്നത്.

ഒക്ടോബർ 23ന് രാത്രി ഏഴ് മണിക്കാണ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 'ആദ്യത്തെ സൈക്കിളിൽ ചത്തുപോയ അച്ഛനോടൊപ്പം. My first cycle and my dead father' എന്ന ക്യാപ്ഷനോടെ അഡ്വ. മുകുന്ദൻ ഉണ്ണിയുടെ കഥാപാത്രം ചെറുപ്പത്തിൽ അച്ഛനോടൊപ്പം നിൽക്കുന്നതിന്റെ ഫോട്ടോകളും ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. നേരത്തെ സലിം കുമാറിന്റെ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി എന്ന കഥാപാത്രവും പുതിയ മുകുന്ദൻ ഉണ്ണിയും തമ്മിലുള്ള സംഭാഷണവും ഏറെ ശ്രദ്ധേയമായിരുന്നു.

വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം, ജോർജ് കോര, ആർഷ ചാന്ദിനി ബൈജു, നോബിൾ ബാബു തോമസ്, അൽത്താഫ് സലിം, റിയ സൈറ, രഞ്്ജിത്ത് ബാലകൃഷ്ണൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Full View

ക്യാമറ വിശ്വജിത്ത് ഒടുക്കത്തിൽ, അഭിനവ് സുന്ദർ നായകും നിധിൻ രാജ് അരോളും ചേർന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികൾക്ക് സിബി മാത്യു അലക്‌സ് ആണ് സംഗീതം പകർന്നിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: പ്രദീപ് മേനോൻ, അനൂപ് രാജ് എം. പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈൻ: രാജ് കുമാർ പി, കല: വിനോദ് രവീന്ദ്രൻ, ശബ്ദമിശ്രണം: വിപിൻ നായർ, ചീഫ് അസോ. സംവിധായകൻ: രാജേഷ് അടൂർ, അസോ. സംവിധായകൻ: ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോർ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, കളറിസ്റ്റ്: ശ്രീക് വാരിയർ.

സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ ഫൈറ്റ്. Vfx സൂപ്പർവൈസർ : ബോബി രാജൻ, Vfx : ഐറിസ് സ്റ്റുഡിയോ, ആക്‌സൽ മീഡിയ ലൈൻ പ്രൊഡ്യൂസർമാർ: വിനീത് പുല്ലൂടൻ, എൽദോ ജോൺ, രോഹിത് കെ സുരേഷും വിവി ചാർലിയുമാണ് സ്റ്റിൽ, മോഷൻ ഡിസൈൻ: ജോബിൻ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലർ: അജ്മൽ സാബു. പി.ആർ.ഒ എ എസ് ദിനേശ്, ആതിര ദിൽജിത്ത്. ഡിസൈനുകൾ: യെല്ലോടൂത്ത്സ്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News