‘ഭാര്യയ്ക്കൊപ്പം നില്‍ക്കൂ’ എന്ന് ആരാധികയുടെ ഉപദേശം; മറുപടിയുമായി നടൻ ബാല

'നല്ലതിനായി ഒരു ഇടവേള എടുക്കുകയാണ്' എന്ന തലക്കെട്ടോടെയാണ് ബാല വീഡിയോയിലെത്തിയത്.

Update: 2023-10-01 07:05 GMT

നടന്‍ ബാല ഫേസ്ക്കില്‍ പങ്കുവച്ച വിഡിയോയ്ക്ക് താഴെ ഉപദേശവുമായി ആരാധിക. ഭാര്യയ്ക്കൊപ്പം നില്‍ക്കണമെന്നാണ് ഉപദേശം. ബാല ചെയ്യുന്ന കാര്യങ്ങളെല്ലാം നല്ലതാണെന്നും എന്നാൽ ഭാര്യയായ എലിസബത്തിനൊപ്പം നിൽക്കൂ എന്നുമാണ് ആരാധികയുടെ കമന്റ്. അതിൽ ഞങ്ങളെല്ലാവരും ഹാപ്പിയാകുമെന്നും ഇത് ഞങ്ങളുടെ അഭ്യർഥനയാണെന്നും ആരാധിക പറയുന്നു.

ഇതോടെ, തൊട്ടുതാഴെ മറുപടിയുമായി നടനെത്തി. ഒരു കുടുംബത്തെക്കുറിച്ച് ഒന്നുമറിയാതെ ഉപദേശിക്കാന്‍ വരുന്നത് ഒഴിവാക്കണമെന്നാണ് ബാലയുടെ മറുപടി. എന്റെ കുടുംബം നന്നായിരിക്കുന്നു. മാഡം മാഡത്തിന്റെ കുടുംബത്തെ സംരക്ഷിക്കൂ എന്നും ബാല പ്രതികരിച്ചു.

'നല്ലതിനായി ഒരു ഇടവേള എടുക്കുകയാണ്' എന്ന തലക്കെട്ടോടെയാണ് ബാല വീഡിയോയിലെത്തിയത്. അമ്മയെ കാണാനും അവർക്കൊപ്പം കുറച്ചുനേരം ചെലവഴിക്കാനുമായി താൻ ചെന്നൈയിൽ എത്തിയതാണെന്നും ബാല വീഡിയോയില്‍ പറയുന്നു. ഇതുവരെ ചെയ്ത കാര്യങ്ങള്‍ ഇടയ്ക്ക് പോസ്റ്റ് ചെയ്യുമെന്നും എന്നാലും ഒരു ഇടവേള എടുക്കുകയാണെന്നും നടൻ പറയുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News