11 വർഷങ്ങൾക്കു ശേഷം ആലപ്പി അഷ്റഫ് സംവിധാന രംഗത്തേക്ക്; 'അടിയന്തരാവസ്ഥ കാലത്തെ അനുരാഗം' ചിത്രീകരണം ആരംഭിച്ചു

അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്

Update: 2022-10-15 12:33 GMT
Editor : ijas

മികച്ച നിരവധി സിനിമകള്‍ സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷ്റഫ് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് സംവിധാനം ചെയ്യുന്ന ചിത്രം 'അടിയന്തരാവസ്ഥ കാലത്തെ അനുരാഗം' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വർക്കലയ്ക്കടുത്തുള്ള അകത്തുമുറിയിലാണ് ചിത്രീകരണം ആരംഭിച്ചത്. വർക്കല എസ്.ആർ.എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എസ്.ആർ.ഷാജി സ്വിച്ച് ഓണ്‍ കർമം നിർവ്വഹിച്ചു. പ്രശസ്ത നിർമ്മാതാവും എഴുത്തുകാരനുമായ ജെ.ജെ.കുറ്റിക്കാട് ഫസ്റ്റ് ക്ലാപ്പ് അടിച്ചു. കോൺഗ്രസ് നേതാവ് പ്രദീപ് കുമാർ ഉൾപ്പടെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിരവധിപ്പേരുടെ സാന്നിധ്യത്തിലാണ് ചിത്രീകരണം ആരംഭിച്ചത്. വർക്കലയിലും പരിസരങ്ങളിലുമായി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

Advertising
Advertising

ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി ആണ് 'അടിയന്തരാവസ്ഥ കാലത്തെ അനുരാഗം' നിര്‍മിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ അവതരണം. പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ നിഹാലും ഗോപികാ ഗിരീഷുമാണ് നായികാ നായകര്‍. ഹാഷിം ഷാ, കൃഷ്ണപ്രഭ, കലാഭവൻ റഹ്മാൻ, ഉഷ, ആലപ്പി അഷറഫ്, ഫെലിസിന, പ്രിയൻ, ശാന്തകുമാരി, അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, അമ്പുകാരൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗാനരചന-ടൈറ്റസ് ആറ്റിങ്ങൽ. സംഗീതം-അഫ്സൽ യൂസഫ്, കെ..ജെ.ആൻ്റണി, ടി.എസ്.ജയരാജ്. ആലാപനം-യേശുദാസ്, ശ്രേയാ ഘോഷാൽ, നജീബ് അർഷാദ്, ശ്വേതാ മോഹൻ. ഛായാഗ്രഹണം-ബി.ടി.മണി. എഡിറ്റിംഗ്-എൽ. ഭൂമിനാഥൻ. കലാസംവിധാനം-സുനിൽ ശ്രീധരൻ. മേക്കപ്പ്-സന്തോഷ് വെൺപകൽ. വസ്ത്രാലങ്കാരം-തമ്പി ആര്യനാട്. ഫിനാൻസ് കൺട്രോളർ-ദില്ലി ഗോപൻ. ലൈൻ പ്രൊഡ്യൂസർ-എ.കബീർ. പ്രൊഡക്ഷൻ കൺട്രോളർ-പ്രതാപൻ കല്ലിയൂർ. നിശ്ചല ഛായാഗ്രഹണം-ഹരി തിരുമല. പി.ആര്‍.ഒ-വാഴൂർ ജോസ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News