കുമ്പളങ്ങിക്കും ജോജിക്കും ശേഷം വീണ്ടും ദിലീഷും ശ്യാമും ഫഹദും; നായകനായി ബേസില്‍; 'പാൽതൂ ജാൻവർ' റിലീസ് തിയതി പ്രഖ്യാപിച്ചു

''ഈ പഞ്ചായത്തിലെ എല്ലാ മൃ​ഗങ്ങളും എന്‍റെ മനസിലുണ്ട്, അവരുടെ മനസിൽ ഞാനും''

Update: 2022-07-08 12:22 GMT
Editor : ijas

കൊച്ചി: കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ എന്നിവർ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ ടീസറും റിലീസ് തിയ്യതിയും പ്രഖ്യാപിച്ചു.

നവാ​ഗതനായ സം​ഗീത് പി രാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബേസിൽ ജോസഫ് ആണ് നായകനാവുന്നത്. ചിത്രം ഓണത്തിന് റിലീസിനെത്തുമെന്ന് ഫ​ഹദ് ഫാസിൽ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെ ദിലീഷ് പോത്തനും, ശ്യാം പുഷ്ക്കരനും ഫഹദ് ഫാസിലും സംവിധായകൻ സം​ഗീതും ചേർന്നാണ് ചിത്രം പ്രഖ്യാപിച്ചത്. അമൽ നീരദ് അടക്കമുള്ള സംവിധായകരുടെ അസോസിയേറ്റ് ആയിരുന്നു സംവിധായകൻ സം​ഗീത് പി രാജൻ.

Advertising
Advertising
Full View

''ഈ പഞ്ചായത്തിലെ എല്ലാ മൃ​ഗങ്ങളും എന്‍റെ മനസിലുണ്ട്, അവരുടെ മനസിൽ ഞാനും'', എന്ന ടാ​ഗ് ലൈനോടെയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റർ പുറത്തുവിട്ടത്.

ബേസിൽ ജോസഫിന് പുറമെ ഇന്ദ്രൻസ്, ജോണി ആന്‍റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ജസ്റ്റിൻ വർ​ഗീസ് ആണ് സം​ഗീതം. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്‍റെ രചന. ഛായാഗ്രഹണം-രൺദീവ്. കലാ സംവിധാനം-​ഗോകുൽ ദാസ്. എഡിറ്റിം​ഗ്-കിരൺ ദാസ്. വസ്ത്രാലങ്കാരം-മഷ്ഹര്‍ ഹംസ. മേക്കപ്പ്-റോണക്സ് സേവ്യർ. സൗണ്ട്-നിഥിൻ ലൂക്കോസ്. പ്രൊഡക്ഷൻ കൺട്രോളർ-ബിനു മനമ്പൂർ. വിശ്വൽ എഫക്ട്-എ​​​ഗ് വൈറ്റ് വി.എഫ്.എക്സ്, ടൈറ്റില്‍-എൽവിൻ ചാർളി. സ്റ്റിൽസ്-ഷിജിൻ പി രാജ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ്-രോഹിത്, ചന്ദ്രശേഖർ, പി.ആർ.ഒ ആതിര ദിൽജിത്ത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News