മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ആശിര്‍വാദ് സിനിമാസിന്‍റെ അക്കൗണ്ടിൽ നിന്ന് ഏറ്റവും കൂടുതൽ പണം അയച്ചിട്ടുള്ളത് എനിക്കായിരിക്കും: സിദ്ദിഖ്

ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങൾ ഏതാകും പെട്ടെന്ന് ഓർത്തെടുക്കാൻ പറഞ്ഞാൽ ഏതാകും എന്ന ചോദ്യത്തിന് അത് ഓർത്തെടുക്കാൻ തന്നെ 15 മിനിറ്റാകുമെന്നായിരുന്നു ഇരുവരുടേയും മറുപടി

Update: 2023-12-18 11:30 GMT

മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് പ്രേകരിലേക്കെത്താനൊരുങ്ങുകയാണ്. സിദ്ദിഖ്, അനശ്വര രാജൻ തുടങ്ങി നിരവധിയാളുകളാണ് ചിത്രത്തിലുള്ളത്. ഇപ്പോഴിതാ മോഹൻലാലിനൊപ്പമുണ്ടായിരുന്ന അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടന്‍ സിദ്ദിഖ്. ആശിർവാദ് സിനിമാസിന്റെ അക്കൗണ്ടിൽ നിന്ന് ഏറ്റവും കൂടുതൽ പണം അയച്ചിട്ടുള്ളത് തനിക്കായിരിക്കുമെന്ന് സിദ്ദിഖ് പറഞ്ഞു.

മോഹൻലാലിനൊപ്പം 62 ചിത്രങ്ങളിൽ ഒന്നിച്ച അഭിനയിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങൾ ഏതാകും പെട്ടെന്ന് ഓർത്തെടുക്കാൻ പറഞ്ഞാൽ ഏതാകും എന്ന ചോദ്യത്തിന് അത് ഓർത്തെടുക്കാൻ തന്നെ 15 മിനിറ്റാകുമെന്നായിരുന്നു ഇരുവരുടേയും മറുപടി. പെട്ടെന്ന് പറഞ്ഞാൽ രാവണപ്രഭു, നരൻ, വില്ലൻ, ആറാട്ട്, ദൃശ്യം, എന്തിന് ഈ നേര് തന്നെ ഒന്നിച്ച് അഭിനയിച്ച സിനിമയാണ്' എന്നാണ് മോഹൻലാൽ പറഞ്ഞത്.

Advertising
Advertising

'62 സിനിമകളിൽ ഞാൻ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ആശിർവാദിന്റെ സിനിമകളിൽ മോഹൻലാൽ കഴിഞ്ഞാൽ ഞാൻ ആണ് ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളത്. ഒന്നോ രണ്ടോ സിനിമകൾ മാത്രമേ മിസ്സായിപ്പോയിട്ടുണ്ടാകൂ... ആശിർവാദിന്റെ അക്കൗണ്ട്‌സ് ബുക്ക് നോക്കിയാൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പൈസ വാങ്ങിയിട്ടുള്ളത് ഞാനായിരിക്കും' എന്ന് സിദ്ദിഖ് പറഞ്ഞു.

ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് നേര്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസംബർ 21ന് ചിത്രം തിയേറ്ററുകളിലെത്തും. ഒരു കോർട്ട് റൂം ഡ്രാമയാണ് നേര്. ദൃശ്യം 2 ൽ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. മാഹൻലാലിന് പുറമേ,സിദിഖ്, പിയാമണി, അനശ്വരരാജൻ, ജദീഷ്,നന്ദു, ശ്രീധന്യ, മാത്യു വർഗീസ്, കലേഷ്, ശാന്തി മായാദേവി. ഗണേഷ് കുമാർ, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, രമാദേവി, രശ്മി അനിൽ ,ഡോ.പ്രശാന്ത് തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. വിനായക് ശശികുമാറിൻറെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. സതീഷ്‌ക്കുറുപ്പിന്റേതാണ് ഛായാഗ്രഹണം, വി.എസ്.വിനായാകനാണ് എഡിറ്റിംഗ്

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News