ചെറുപ്പത്തില്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് ഇംഗ്ലീഷ് പ്രസംഗം പറയുമായിരുന്നുവെന്ന് അഹാന

കൂർക്കം വലിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലായെന്നും പക്ഷേ ഉറക്കത്തിൽ കിടന്ന് പിച്ചും പേയും പറയാറുണ്ടെന്നാണ് നടി തുറന്നു പറഞ്ഞത്

Update: 2022-01-20 08:09 GMT

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അഹാന കൃഷ്ണ. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഹാന വേഷമിട്ടു. നാന്‍സി റാണി, അടി തുടങ്ങിയവയാണ് അഹാനയുടെ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രങ്ങള്‍. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരത്തിന്‍റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചെറുപ്പം മുതല്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് ഇംഗ്ലീഷ് സംസാരിക്കാറുണ്ടെന്നാണ് താരം പറയുന്നത്.

ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യം പറഞ്ഞത്. കൂർക്കം വലിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലായെന്നും പക്ഷേ ഉറക്കത്തിൽ കിടന്ന് പിച്ചും പേയും പറയാറുണ്ടെന്നാണ് നടി തുറന്നു പറഞ്ഞത്. ''ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന ആളാണ്. ചെറുപ്പം മുതലെ ഉറക്കത്തില്‍ എണീറ്റിരുന്നു ഇംഗ്ലീഷില്‍ സ്പീച്ച് പറയാറുണ്ട്.ഞാന്‍ എല്ലാറ്റിനോടും വളരെ അറ്റാച്ച്ഡ് ആയൊരു വ്യക്തിയാണ്. എനിക്കേറെ അടുപ്പമുള്ള ഒരു വസ്തുവിനെ കുറിച്ച് പറയുകയാണെങ്കില്‍, ഞാന്‍ ജനിക്കുന്നതു മുതല്‍ ഒരു വര്‍ഷത്തോളം എല്ലാ കാര്യങ്ങളും അമ്മ എഴുതി വച്ച ഒരു ഡയറിയുണ്ട്. ഞാന്‍ ആലോചിക്കാറുണ്ട്, വീടിനു തീ പിടിക്കുകയാണെങ്കില്‍ ഞാനതും എടുത്താവും പുറത്തോട്ട് ഓടുക'' അഹാന പറയുന്നു.

ജീവിതപങ്കാളിക്കു വേണ്ട ഗുണങ്ങള്‍ എന്താണെന്ന ചോദ്യത്തിന്, ആദ്യത്തെ കാര്യം പങ്കാളി വളരെ ജനുവിനായ വ്യക്തിയായിരിക്കണം എന്നാണ് അഹാന മറുപടി പറഞ്ഞത്. പൊതുവെ ഉത്തരവാദിത്തമുള്ള ഒരാളാണ് താനെന്നും അതിനാല്‍ ആരെങ്കിലും ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നത് കാണുമ്പോള്‍ അതു തനിക്ക് ഇഷ്ടപ്പെടാറില്ലെന്നും അഹാന പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News