ഒരു ഇതിഹാസ യുഗത്തിന് തിരശ്ശീല വീണു; ദിലീപ് കുമാറിനെ അനുസ്മരിച്ച് ബോളിവുഡ്

ഇന്ത്യന്‍ സിനിമയുടെ ചരിത്രം എഴുതുമ്പോഴെല്ലാം ദിലിപ് കുമാറിന് മുന്‍പും ശേഷവും എന്ന് വിലയിരുത്തപ്പെടും

Update: 2021-07-07 04:41 GMT
Editor : Jaisy Thomas | By : Web Desk

അന്തരിച്ച പ്രശസ്ത നടന്‍ ദിലീപ് കുമാറിനെ അനുസ്മരിച്ച് ബോളിവുഡ്. ''ഒരു ഇതിഹാസ യുഗത്തിന് തിരശ്ശീല വീണു, ഇനി ഒരിക്കലും അതുണ്ടാകില്ല'' നടന്‍ അമിതാഭ് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Full View

''അഭിനയകലയുടെ ഒരു സ്ഥാപനം ഇല്ലാതെയായി. ഇന്ത്യന്‍ സിനിമയുടെ ചരിത്രം എഴുതുമ്പോഴെല്ലാം ദിലിപ് കുമാറിന് മുന്‍പും ശേഷവും എന്ന് വിലയിരുത്തപ്പെടും. അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തിയും കുടുംബത്തിന് ആ നഷ്ടം സഹിക്കാനുള്ള കരുത്തും ഉണ്ടാകട്ടെ. എന്‍റെ സങ്കടം വാക്കുകള്‍ക്ക് വിശദീകരിക്കാന്‍ സാധിക്കില്ല'' മറ്റൊരു കുറിപ്പിലൂടെ ബച്ചന്‍ അനുസ്മരിച്ചു.

Advertising
Advertising

''ലോകത്തിന് മറ്റു പലരും നായകന്മാരാകാം. അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഹീറോ ആയിരുന്നു. ഇന്ത്യന്‍ സിനിമയുടെ ഒരു യുഗം തന്നെ അദ്ദേഹത്തോടൊപ്പമായിരുന്നു. എന്‍റെ പ്രാര്‍ഥനകള്‍ എന്‍റെ കുടുംബത്തോടൊപ്പമുണ്ട്. ഓം ശാന്തി'' നടന്‍ അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

''ഇതിഹാസ താരവുമായി കുറച്ചു നിമിഷങ്ങള്‍ പങ്കിട്ടുണ്ട്. ചിലത് വ്യക്തിപരമായും ചിലത് സ്റ്റേജിലും. അദ്ദേഹത്തിന്‍റെ വിയോഗം തീര്‍ത്ത ഞെട്ടലിലാണ് ഞാന്‍. അഭിനയത്തിന്‍റെ കുലപതി, കാലാതീതനായ നടന്‍. ഹൃദയം തകര്‍ന്നുകൊണ്ട് അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തുന്നു'' അജയ് ദേവ്‍ഗണ്‍ കുറിച്ചു. നിങ്ങളെ പോലെ ആരുമില്ലെന്ന് മനോജ് ബാജ്പേയി അനുസ്മരിച്ചു. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News