ഒന്നുമല്ലാതിരുന്ന സമയത്ത് ഞാനാണ് സഹായിച്ചത്,അക്ഷയ് കുമാര്‍ വഞ്ചിച്ചു; വെളിപ്പെടുത്തലുമായി നടി ശാന്തിപ്രിയ

ഒരു കാലത്ത് താരത്തിന്‍റെ അടുത്ത സുഹൃത്തായിരുന്ന നടി ഇപ്പോള്‍ അക്ഷയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്

Update: 2023-07-15 02:37 GMT

ശാന്തിപ്രിയ

മുംബൈ: തൊണ്ണൂറുകളിലെ തിരക്കുള്ള നായികയായിരുന്നു ശാന്തിപ്രിയ. ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റെ ആദ്യ നായികയായിരുന്നു ഇവര്‍. 1991ല്‍ പുറത്തിറങ്ങിയ 'സുഗന്ധ്' എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ചിത്രം വന്‍വിജയമായി മാറുകയും അക്ഷയുടെ കരിയര്‍ തന്നെ മാറ്റിമറിക്കുകയും ചെയ്തു. ഒരു കാലത്ത് താരത്തിന്‍റെ അടുത്ത സുഹൃത്തായിരുന്ന നടി ഇപ്പോള്‍ അക്ഷയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. അക്ഷയ് തന്നെ വഞ്ചിച്ചതായി ഈയിടെ ഒരു അഭിമുഖത്തില്‍ ശാന്തിപ്രിയ പറഞ്ഞു.

വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന താരം തിരിച്ചുവരവിനായി അക്ഷയ് കുമാറിനെ സമീപിച്ചിരുന്നു. എന്നാൽ താരം തന്നെ അവഗണിക്കുകയായിരുന്നുവെന്ന് ശാന്തിപ്രിയ പറയുന്നു. ഇത് തന്നെ മാനസികമായി തകർത്തെന്നും താരം കൂട്ടിച്ചേർത്തു. 'ഹോളിഡേ' എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് അക്ഷയിനെ വീണ്ടും കാണുന്നത്. അന്ന് അദ്ദേഹം നന്നായിട്ടാണ് പെരുമാറിയത്. എന്‍റെ തിരിച്ചുവരവിനെ കുറിച്ച് പറഞ്ഞപ്പോൾ പഴയതുപോലെ നായികയാകാൻ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.അതെന്നെ ശരിക്കും ഞെട്ടിച്ചു. നിങ്ങൾക്ക് ഇപ്പോഴും നായകനായി അഭിനയിക്കാൻ കഴിയുമെങ്കിൽ, എന്തുകൊണ്ടാണ് എനിക്ക് നായികയായി അഭിനയിക്കാൻ കഴിയാത്തത്? എന്ന് ചോദിച്ചു. വിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും സിനിമാ മേഖലയിൽ തുല്യ പരിഗണന ലഭിക്കുന്നില്ലെന്ന് അക്ഷയ് കുമാർ പറഞ്ഞു.

Advertising
Advertising

''അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹത്തിന്‍റെ സെക്രട്ടറി എന്നെ ബന്ധപ്പെട്ടു. ഒരു സിനിമയ്ക്ക് വേണ്ടി ചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ടു. ഉടനെ ഫോട്ടോ അയച്ചു. പിന്നീട് അതിനെക്കുറിച്ച് ഒരു വിവരവുമുണ്ടായില്ല. പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്ഷയ് ഫോണ്‍ എടുക്കുകയോ മെസേജുകള്‍ക്ക് മറുപടി നല്‍കുകയോ ചെയ്തില്ല. അദ്ദേഹം എല്ലാം മെസേജുകളും കാണുന്നുണ്ടായിരുന്നു. എന്‍റെ അമ്മക്ക് അക്ഷയിനെ വലിയ ഇഷ്ടമായിരുന്നു. എന്നാൽ ഇതോടെ അദ്ദേഹത്തെ വിളിക്കുന്നത് നിർത്താൻ പറഞ്ഞു.'' ഒന്നുമല്ലാതിരുന്ന സമയത്താണ് അക്ഷയ് കുമാറിനെ നായകനാക്കാൻ താന്‍ സമ്മതിച്ചത്. ഇന്ന് സഹായിക്കാൻ അവസരം വന്നപ്പോൾ തന്നെ ചതിച്ചെന്നും ശാന്തിപ്രിയ കൂട്ടിച്ചേർത്തു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News