'മനസ്സും പൗരത്വവും - രണ്ടും ഹിന്ദുസ്ഥാനി'; അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം

കനേഡിയൻ പൗരത്വത്തിന്റെ പേരിൽ ഏറെ വിമർശനം നേരിട്ടിട്ടുള്ളയാളാണ് അക്ഷയ് കുമാർ

Update: 2023-08-15 08:27 GMT

ബോളിവുഡ് നടൻ അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം. സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പൗരത്വം ലഭിച്ചത് നടൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മനസ്സും പൗരത്വവും- രണ്ടും ഹിന്ദുസ്ഥാനി എന്ന് നടൻ ട്വിറ്ററിൽ കുറിച്ചു.

കനേഡിയൻ പൗരത്വത്തിന്റെ പേരിൽ ഏറെ വിമർശനം നേരിട്ടിട്ടുള്ളയാളാണ് അക്ഷയ് കുമാർ. ദേശസ്‌നേഹം ചോദ്യം ചെയ്യുന്ന തരത്തിൽ വിമർശനങ്ങളെത്തുന്നത് ഏറെ പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയാണ് തന്റെ എല്ലാമെന്നും ഇവിടെ നിന്നാണ് എല്ലാം നേടിയതെന്നും ഒരു ഇന്റർവ്യൂവിൽ അക്ഷയ് പറഞ്ഞിരുന്നു.

Advertising
Advertising

2019ൽ ഇന്ത്യൻ പൗരത്വത്തിനായി നടൻ അപേക്ഷിച്ചിരുന്നുവെങ്കിലും കോവിഡ് കാരണം നടപടികൾ നീണ്ടു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News