നല്ല സിനിമകള്‍ കുറഞ്ഞ സമയം കൊണ്ട് ചെയ്യാന്‍ കഴിയില്ലെന്ന് മാധവന്‍; സംവിധായകന്‍ വന്ന് സിനിമ കഴിഞ്ഞെന്ന് പറഞ്ഞാല്‍ തല്ലുകൂടണോയെന്ന് അക്ഷയ് കുമാര്‍

പുതിയ ചിത്രമായ രക്ഷാബന്ധന്‍റെ ഓഡിയോ ലോഞ്ചില്‍വച്ചായിരുന്നു അക്ഷയ് മാധവന്‍റെ പരാമര്‍ശത്തോട് പ്രതികരിച്ചത്

Update: 2022-07-04 04:58 GMT

നല്ല സിനിമകള്‍ കുറഞ്ഞ സമയം കൊണ്ട് ചെയ്യാന്‍ കഴിയില്ലെന്ന നടന്‍ മാധവന്‍റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. റോക്കട്രി : ദി നമ്പി എഫക്ട് എന്ന ചിത്രത്തിന്‍റെ വാര്‍ത്താസമ്മേളനത്തില്‍വച്ചായിരുന്നു മാധവന്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറിനെതിരെയാണ് മാധവന്‍റെ ഒളിയമ്പെന്നായിരുന്നു പരക്കെയുള്ള സംസാരം.

പുതിയ ചിത്രമായ രക്ഷാബന്ധന്‍റെ ഓഡിയോ ലോഞ്ചില്‍വച്ചായിരുന്നു അക്ഷയ് മാധവന്‍റെ പരാമര്‍ശത്തോട് പ്രതികരിച്ചത്. ''ഞാന്‍ ഇപ്പോള്‍ എന്താണ് പറയുക. എന്‍റെ സിനിമകള്‍ പെട്ടന്ന് തന്നെ ഷൂട്ടിംഗ് തീരുന്നു. അതിന് താന്‍ എന്ത് ചെയ്യാനാണ്. സംവിധായകന്‍ വന്ന് സിനിമ കഴിഞ്ഞെന്ന് പറഞ്ഞാല്‍ താന്‍ ഇനി തല്ലുകൂടണോ?' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടുള്ള അക്ഷയ് കുമാറിന്‍റെ പ്രതികരണം.

അല്ലു അര്‍ജുന്‍, രാജമൗലി എന്നിവരെ ഉദാഹരണമാക്കിയാണ് മാധവന്‍ നല്ല സിനിമ ചെയ്യാന്‍ സമയം എടുക്കുമെന്ന് പറഞ്ഞത്. 'പുഷ്പ, ആര്‍ആര്‍ആര്‍ എന്നീ സിനിമകള്‍ ചിത്രീകരിച്ചത് ഒരു വര്‍ഷം സമയമെടുത്താണ്. മൂന്നുനാലു മാസം കൊണ്ട് ചിത്രീകരിക്കുന്ന സിനിമകള്‍ അല്ല പ്രേക്ഷകര്‍ സമയം എടുത്ത് ചെയ്യുന്ന സിനിമകളാണ് കാണാന്‍ ആഗ്രഹിക്കുന്നത്' എന്നാണ് മാധവന്‍ പറഞ്ഞത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News