നടുങ്ങിപ്പോയി, കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം; കുകി യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ അക്ഷയ് കുമാര്‍

മേയ് 4ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്

Update: 2023-07-20 05:01 GMT

അക്ഷയ് കുമാര്‍

മുംബൈ: മണിപ്പൂരില്‍ കുകി യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മണിപ്പൂരിൽ സംഘർഷം ആരംഭിച്ചതിന് പിറ്റേദിവസമാണ് കാങ്‍കോപിയിൽ ഈ കൊടുംക്രൂരത നടന്നത്. ബി ഫൈനോം ഗ്രാമത്തിലെ യുവതികളുടെ വീടുകൾ തീയിട്ടത്തിന് ശേഷം ആൾകൂട്ടം റോഡിലൂടെ രണ്ട് സ്‍ത്രീകളെയും നഗ്നരാക്കി നടത്തുകയായിരുന്നു. മേയ് 4ന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഈ കൊടുംക്രൂരതയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ബോളിവുഡ് താരം അക്ഷയ് കുമാര്‍ സംഭവത്തില്‍ അപലപിച്ചു. “മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ കണ്ട് നടുങ്ങി, അറപ്പോടെ. കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു'' അക്ഷയ് ട്വീറ്റ് ചെയ്തു.

Advertising
Advertising

സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നതും ദൃശ്യങ്ങളിലുണ്ട്. വസ്ത്രം അഴിച്ചില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആൾകൂട്ടം അടുത്തുള്ള പാടത്ത് കിടക്കാൻ ആവശ്യപ്പെട്ടു. സ്വകാര്യ ഭാഗങ്ങളിൽ പലതവണ കയറിപ്പിടിച്ചു. മൂന്ന് പേർ ചുറ്റും വളഞ്ഞ്, അവരിൽ ഒരാൾ മറ്റൊരാളോട് ബലാത്സംഗം ചെയ്യാമെന്ന് പറഞ്ഞതായും യുവതികളിൽ ഒരാൾ ദേശീയ മാധ്യമത്തോട് പറഞ്ഞു. മെയ്‍തെയ് വിഭാഗത്തില്‍പെട്ടവരാണ് പിന്നിലെന്നും അക്രമികള്‍ യുവതികളെ കൂട്ടബലാത്സംഗം ചെയ്തുവെന്നും കുക്കി സംഘടനയായ ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്‍സ് ഫോറം ആരോപിച്ചു. വീഡിയോ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം ഉയർന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സീതാറാം യെച്ചൂരി തുടങ്ങിയവർ മൗനം തുടരുന്ന പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉയർത്തി.

സംഭവത്തില്‍ പ്രധാന പ്രതി പൊലീസ് പിടിയിലായിട്ടുണ്ട്. തൗബാൽ ജില്ലയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.. അതിനിടെ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് സർക്കാർ വിലക്കി. ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്നും സാമൂഹ്യമാധ്യമങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News