വാക്കു തെറ്റിച്ച് പാന്‍ മസാല പരസ്യത്തില്‍; പ്രതികരണവുമായി അക്ഷയ് കുമാര്‍

അക്ഷയ് കുമാര്‍ വിമൽ പാൻ മസാലയുടെ അംബാസഡറായി തിരിച്ചെത്തുന്നു

Update: 2023-10-10 06:29 GMT

അക്ഷയ് കുമാര്‍

മുംബൈ: വിമല്‍ പാന്‍ മസാലയുടെ ബ്രാന്‍ഡ് അംബാസിഡറായി ബോളിവുഡ് താരം അക്ഷയ് കുമാര്‍ തിരിച്ചെത്തിയ തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഷാരൂഖ് ഖാന്‍, അജയ് ദേവഗണ്‍ എന്നിവര്‍ക്കൊപ്പം അക്ഷയ് ഒരുമിച്ച ഇതിന്‍റെ പരസ്യവും പ്രത്യക്ഷപ്പെട്ടിരുന്നു. പരസ്യം വൈറലായതോടെ പുകയില പരസ്യത്തില്‍ അഭിനയിക്കില്ലെന്ന പറഞ്ഞ അക്ഷയ് വാക്കു തെറ്റിച്ചുവെന്ന ആരോപണവുമായി ആരാധകര്‍ രംഗത്തെത്തി. ഇപ്പോള്‍ വിവാദങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.



"അക്ഷയ് കുമാര്‍ വിമൽ പാൻ മസാലയുടെ അംബാസഡറായി തിരിച്ചെത്തുന്നു. പുതിയ പരസ്യത്തിൽ അജയ് ദേവഗണ്‍, ഷാരൂഖ് ഖാന്‍ എന്നിവർക്കൊപ്പം'' എന്ന അടിക്കുറിപ്പോടെ ഒരു ഓണ്‍ലൈന്‍ അവരുടെ ഔദ്യോഗിക എക്സ് പേജില്‍ വാര്‍ത്ത പങ്കുവച്ചിരുന്നു. ഇതിനെതിരെയാണ് അക്ഷയ് കുമാര്‍ പ്രതികരിച്ചിരിക്കുന്നത്.'' അംബാസഡറായി 'തിരിച്ചുവരുന്നു'?ബോളിവുഡ് ഹംഗാമ... വ്യാജ വാർത്തകൾ ഒഴികെയുള്ള കാര്യങ്ങളിൽ യാദൃശ്ചികമായി നിങ്ങൾക്ക് താൽപര്യമുണ്ടെങ്കിൽ, നിങ്ങൾക്കായി ചില വസ്തുതാ പരിശോധനകൾ ഇതാ...2021 ഒക്ടോബർ 13-നാണ് ഈ പരസ്യങ്ങൾ ചിത്രീകരിച്ചത്. ഈ ബ്രാന്‍ഡിന്‍റെ അംഗീകാരം പിന്‍വലിക്കാന്‍ തീരുമാനിച്ചതു മുതല്‍ പ്രസ്തുത ബ്രാന്‍ഡുമായി എനിക്കൊരു ബന്ധവുമില്ല. അടുത്ത മാസം അവസാനം വരെ ഇതിനകം ചിത്രീകരിച്ച പരസ്യങ്ങൾ അവർക്ക് നിയമപരമായി പ്രദര്‍ശിപ്പിക്കാം. ശാന്തമായി... കുറച്ച് യഥാർഥ വാർത്തകൾ ചെയ്യൂ'' അക്ഷയ് എക്സില്‍ കുറിച്ചു. 2022 ഏപ്രിലിലാണ് താരം വിമല്‍ പാന്‍ മസാല ബ്രാന്‍ഡുമായുള്ള കരാര്‍ അവസാനിപ്പിച്ചത്.

Advertising
Advertising

നേരത്തെ ഷാരൂഖ്, അജയ് എന്നിവര്‍ക്കൊപ്പം ഒന്നിച്ച വിമല്‍ പാന്‍ മസാല പരസ്യം വന്‍ വിവാദമായതിനെ തുടര്‍ന്ന് പുകയില ഉല്‍പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് അക്ഷയ് കുമാര്‍ ആരാധകര്‍ക്ക് വാക്ക് നല്‍കിയിരുന്നു. എന്നാല്‍, വാക്ക് ലംഘിച്ച് അക്ഷയ് തിരിച്ചെത്തിയതിന് പിന്നാലെ വന്‍ ട്രോളുകളാണ് താരത്തിന് ലഭിച്ചത്. അക്ഷയ് കാപട്യം നിറഞ്ഞ ആളാണെന്നായിരുന്നു വിമര്‍ശനം. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News