ആരാണ് ഇന്ത്യന്‍ പ്രസിഡന്‍റെന്ന് അവതാരകൻ; തന്‍റെ സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനറെ അറിയാമോയെന്ന് ആലിയ: വിവാദം,വിമര്‍ശം

മിഡ്‌ഡേ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വിവാദ പരാമർശങ്ങൾ

Update: 2022-08-26 11:43 GMT

മുംബൈ: കുറച്ചു വര്‍ഷങ്ങള്‍‌ക്കു മുന്‍പ് ഇന്ത്യന്‍ രാഷ്ട്രപതിയുടെ പേര് പറയാത്തതിന്‍റെ പേരില്‍ ട്രോളുകള്‍ക്ക് ഇരയായിട്ടുള്ള നടിയാണ് ആലിയ ഭട്ട്. പ്രസിഡന്‍റിന്‍റെ പേരില്‍ ഇപ്പോള്‍ വീണ്ടും പുലിവാല് പിടിച്ചിരിക്കുകയാണ് താരം. ഇന്ത്യയുടെ പ്രസിഡന്‍റ് ആരാണെന്ന അവതാരകന്‍റെ ചോദ്യത്തിന് തന്‍റെ സിനിമയിലെ പ്രൊഡക്ഷൻ ഡിസൈനർ ആരാണെന്ന് അറിയാമോ എന്നായിരുന്നു ആലിയയുടെ മറുചോദ്യം. മിഡ്‌ഡേ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വിവാദ പരാമർശങ്ങൾ.

രാഷ്ട്രപതി ആരാണെന്ന് അവതാരകൻ ചോദിച്ചപ്പോൾ അതൊക്കെ മാറിയെന്നും മാഡം പ്രസിഡന്‍റാണ് ഇന്ത്യയുടെ പ്രസിഡന്‍റ് എന്നുമാണ് ആലിയ മറുപടി നല്‍കിയത്. എന്തിനാണ് ഇതെല്ലാം അറിയുന്നതെന്നും തന്‍റെ സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ ആരാണെന്ന് അറിയാമോയെന്നും ആയിരുന്നു ആലിയ തിരിച്ചു ചോദിച്ചത്. ഇതിനു മറുപടിയായി പ്രൊഡക്ഷൻ ഡിസൈനറിനെയും ഇന്ത്യൻ പ്രസിഡന്‍റിനെയുമാണോ താരതമ്യം ചെയ്യുന്നതെന്ന് അവതാരകന്‍ ചോദിച്ചു. അവതാരകന്‍റെ ഈ ചോദ്യത്തിനും കൃത്യമായ മറുപടി ഉണ്ടായിരുന്നു ആലിയക്ക്. ''താങ്കൾ എന്‍റെ സിനിമ കണ്ടില്ലേ. പ്രൊഡക്ഷൻ ഡിസൈനർ ആരാണെന്ന് നോക്കാഞ്ഞതെന്താണ്? ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാൻ അറിഞ്ഞിരിക്കണം. എന്നാൽ, നിങ്ങൾ കണ്ട എന്‍റെ സിനിമയിലെ പ്രൊഡക്ഷൻ ഡിസൈനറെ അറിയില്ലേ'' ആലിയ ഭട്ട് ചോദിച്ചു. ആലിയയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഒപ്പം വലിയ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. "നാണമില്ലേ!! ഇന്ത്യയുടെ രാഷ്ട്രപതിയുടെ സ്ഥാനവും ബ്രഹ്മാസ്ത്രയുടെ പ്രൊഡക്ഷൻ ഡിസൈനർ സ്ഥാനവും എവിടെയാണ്. സൗന്ദര്യമുണ്ടെങ്കിലും ബുദ്ധിയില്ല'' നെറ്റിസണ്‍സ് കുറിച്ചു.

Advertising
Advertising

2013ല്‍ കോഫി വിത്ത് കരണ്‍ ഷോയിലാണ് ആലിയ ഇതിനു മുന്‍പ് വിവാദത്തിനിടയാക്കിയ ഉത്തരം നല്‍കിയത്. പ്രസിഡന്‍റ് ആരാണെന്ന ചോദ്യത്തിന് പൃഥ്വിരാജ് ചൗഹാന്‍ എന്നായിരുന്നു ഹൈവേ താരത്തിന്‍റെ മറുപടി. ട്രോളുകള്‍ക്കും മീമുകള്‍ക്കും ഇടയാക്കിയിരുന്നു.



Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News