'പുഷ്പ' ഒന്നിലും രണ്ടിലും നിൽക്കില്ല, മൂന്നാം ഭാഗം വരും; റസൂൽ പൂക്കുട്ടിയുടെ പോസ്റ്റ്, പിന്നാലെ ഡിലീറ്റാക്കി

മൂന്നാം ഭാഗത്തിൽ വിജയ് ദേവരക്കൊണ്ടയുമെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്

Update: 2024-12-03 11:19 GMT

അല്ലു അർജുൻ- സുകുമാർ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് മാസ് ചിത്രമായ 'പുഷ്പ ദി റൂളിന്' വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. വമ്പൻ കലക്ഷനുമായി ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ 'പുഷ് ദി റയ്സ്' എന്ന ആദ്യ ഭാഗത്തിന് ശേഷം നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് രണ്ടാം ഭാഗം ഡിസംബർ അഞ്ചിന് ലോകമെമ്പാടും റിലീസ് ചെയ്യാനൊരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗം സംബന്ധിച്ച അപ്ഡേഷനാണ് സോഷ്യൽ മീഡിയയിൽ ചർച്ച. സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയുടെ പോസ്റ്റിൽ നിന്നാണ് ചർച്ചകളുടെ തുടക്കം. 

ചിത്രത്തിന്റെ സൗണ്ട് മിക്സിങ് കഴിഞ്ഞുവെന്നാണ് പൂക്കുട്ടി എക്സിൽ പോസ്റ്റ് ചെയ്തത്. എന്നാൽ പങ്കുവെച്ച ഫോട്ടോയുടെ ബാക്ക്ഗ്രൗണ്ടിൽ പുഷ്പ മൂന്നാം ഭാഗത്തിന്റെ പോസ്റ്റർ കാണാമായിരുന്നു. 'പുഷ്പ ദി റാംപേജ്' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ അബദ്ധം മനസിലാക്കിയ പൂക്കുട്ടി ഡിലീറ്റ് ചെയ്തുവെങ്കിലും ചിത്രം വൈറലായിക്കഴിഞ്ഞു. 

Advertising
Advertising

മൂന്നാം ഭാഗത്തിൽ വിജയ് ദേവരക്കൊണ്ടയുമെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്. 2022 ൽ സംവിധായകൻ സുകുമാറുമൊത്ത് വിജയ് ദേവരക്കൊണ്ട ഷെയർ ചെയ്ത പോസ്റ്റാണ് ഇതോടൊപ്പം ചർച്ചയാകുന്നത്. 2022 ൽ സുകുമാറിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റിലാണ് നടൻ മൂന്നാം ഭാഗത്തിന്റെ സൂചന നൽകിയത്. അല്ലു അർജുൻ നായകനായെത്തുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. മല‍യാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. 


 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News