ഈ അനിയനോട് ക്ഷമിക്കുക; വിമര്‍ശിച്ചതില്‍ രോഹിത് ഷെട്ടിയോട് മാപ്പ് ചോദിച്ച് അല്‍ഫോന്‍സ് പുത്രന്‍

ഇപ്പോള്‍ സിങ്കം രണ്ടാം ഭാഗത്തെ കുറിച്ചു നല്ലൊരു കാര്യം പറയുവാന്‍ ആഗ്രഹിക്കുന്നു

Update: 2021-07-28 08:22 GMT
Editor : Jaisy Thomas | By : Web Desk

ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയെ വിമര്‍ശിച്ചതില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മാപ്പ് പറഞ്ഞ് അല്‍ഫോന്‍സ് പുത്രന്‍. ചെന്നൈ എക്പ്രസ് എന്ന ചിത്രത്തിലെ തമിഴ് ഭാഷ പ്രയോഗത്തോട് തനിക്ക് വിയോജിപ്പുണ്ടായിരുന്നുവെന്നും പക്ഷെ അത് വ്യക്തിപരമായിരുന്നുവെന്നും അല്‍ഫോന്‍സ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. രോഹിതിന്‍റെ സിങ്കം രണ്ടാം ഭാഗത്തെ അഭിനന്ദിച്ച അല്‍ഫോന്‍സ് സംവിധായകനോട് ബഹുമാനം തോന്നുന്നുവെന്നും ഈ അനിയനോട് ക്ഷമിക്കണമെന്നും അഭ്യര്‍ഥിച്ചു.

ചെന്നൈ എക്സ്പ്രസിലെ തമിഴ് ഭാഷാപ്രയോഗത്തെ അല്‍ഫോന്‍സ് പുത്രന്‍ രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നിങ്ങളുടെ ഭാഷ പരിഞ്ജാനം വച്ച് ആളുകളെ അപമാനിക്കരുത്. കോടിക്കണക്കിന് ആളുകള്‍ക്ക് വേണ്ടി നിങ്ങളൊരു ഹിന്ദി സിനിമ എടുത്തപ്പോള്‍ അറിയാതെ പോലും ഒരു സമൂഹത്തെ അപമാനിക്കരുതെന്നായിരുന്നു അല്‍ഫോന്‍സ് 2015ല്‍ പറഞ്ഞത്.

Advertising
Advertising

അല്‍ഫോന്‍സ് പുത്രന്‍റെ കുറിപ്പ്

രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്പ്രസ് എന്ന സിനിമയിലെ തമിഴ് ഭാഷ പ്രയോഗത്തോട് എനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നു. അത് എന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. തമിഴരെ വേദനിപ്പിക്കാനുള്ള ഉദ്ദേശമൊന്നും അദ്ദേഹത്തിനില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ശങ്കര്‍ സാറിന്‍റെ പാട്ടുകളില്‍ നിന്നും ആക്ഷന്‍ രംഗങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അദ്ദേഹം ചിത്രങ്ങള്‍ ഒരുക്കിയത്.

അതിനാല്‍ അന്നത്തെ എന്‍റെ കമന്റില്‍ ഞാന്‍ ഖേദിക്കുന്നു. ഇപ്പോള്‍ സിങ്കം രണ്ടാം ഭാഗത്തെ കുറിച്ചു നല്ലൊരു കാര്യം പറയുവാന്‍ ആഗ്രഹിക്കുന്നു. സിനിമയില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പണം വാങ്ങുന്ന സിങ്കത്തിനെ അമ്മ വഴക്കു പറയുന്ന രംഗമുണ്ട്. ആ രംഗം എന്നെ കരയിപ്പിച്ചു. അമ്മക്ക് മുന്നില്‍ നായകന്‍ തോറ്റുപോകുന്ന ആ രംഗം എനിക്ക് ഒരുപാട് ഇഷ്ടമായി.

എന്‍റെ സിനിമാ ജീവിതത്തില്‍ അതുപോലുള്ള ഒരു രംഗം ഇതുവരെ കണ്ടിട്ടില്ല. അങ്ങനെയുള്ള ഒരു ചിന്തയും അത് നടപ്പിലാക്കിയ രീതിയിലും താങ്കളോട് ബഹുമാനം തോന്നുന്നു. താങ്കളുടെ മിക്ക സിനിമകളും എനിക്ക് ഇഷ്ടമാണ്.. ഗോല്‍മാല്‍ സീരീസ്, സിംഗം സീരീസ്, സിംമ്പ. ഇപ്പോള്‍ സൂര്യവന്‍ഷി സിനിമയ്ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. ഈ അനിയനോട് ക്ഷമിക്കുക.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News