ആ പൊട്ടിയ ഗിറ്റാർ പ്രണവ് മോഹൻലാൽ കയ്യിലെടുത്തു; പിന്നെ സംഭവിച്ചത്; അനുഭവം പങ്കുവെച്ച് അൽഫോൻസ് പുത്രൻ

പിറന്നാള്‍ ദിനത്തില്‍ പ്രണവുമൊത്തുള്ള ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്

Update: 2021-07-13 07:56 GMT

യുവനടന്‍ പ്രണവ് മോഹന്‍ലാല്‍ ഇന്ന് 31ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. താരത്തിന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് സിനിമാലോകത്ത് നിന്നും നിരവധി പേരാണ് രംഗത്ത് എത്തുന്നത്. പിറന്നാള്‍ ദിനത്തില്‍ പ്രണവുമൊത്തുള്ള ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍.

അല്‍ഫോന്‍സ് പുത്രന്‍റെ കുറിപ്പ്

പിറന്നാള്‍ ആശംസകള്‍ പ്രണവ് മോഹന്‍ലാല്‍. ഈ വര്‍ഷവും വരും വര്‍ഷങ്ങളും മനോഹരവും സമ്പദ് സമൃദ്ധവും ആകട്ടെ എന്ന് ആശംസിക്കുന്നു. എന്‍റെ ഓഫീസില്‍ കമ്പി പൊട്ടിയ ഒരു ഗിറ്റാറുണ്ടായിരുന്നു. ഉപയോഗ ശൂന്യമായതുകൊണ്ട് ഞാനും സഹപ്രവര്‍ത്തകരും അതൊരു മൂലയില്‍ ഉപേക്ഷിച്ചു. ഒരു സിനിമയുമായി ബന്ധപ്പെട്ട് ആ സമയത്ത് എനിക്ക് പ്രണവിനെ കാണണമായിരുന്നു. സിജു വില്‍സണോ, കൃഷ്ണ ശങ്കറോ ആരോ ഒരാള്‍ വിളിച്ച് പ്രണവ് വന്നു. ഞങ്ങള്‍ സംസാരിച്ചു.

Advertising
Advertising

കുറച്ചു കഴിഞ്ഞപ്പോള്‍ ആ പൊട്ടിയ ഗിറ്റാറെടുത്ത് പ്രണവ് വായിക്കാന്‍ തുടങ്ങി. അതില്‍ നിന്നും വന്ന സംഗീതം വളരെ മനോഹരമായിരുന്നു. കമ്പിയില്ലെങ്കിലും ഒരു ഗിറ്റാറിന് സംഗീതം പൊഴിക്കാന്‍ കഴിയുമെന്ന വലിയൊരു പാഠമാണ് അദ്ദേഹം എന്നെ പഠിപ്പിച്ചത്. ഉപകരണമല്ല, സൃഷ്ടാവാണ് സംഗീതം സൃഷ്ടിക്കുന്നതെന്ന് പ്രണവ് എനിക്ക് കാണിച്ചു തന്നു. പ്രണവിനെ പോലെ നല്ലൊരു മനുഷ്യനെ നല്‍കിയതിന് മോഹന്‍ലാല്‍ സാറിനും സുചിത്ര മേമിനും നന്ദി.

Full View

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News