എജ്ജാതി പൊളി; സോഷ്യല്‍മീഡിയയെക്കൊണ്ട് കയ്യടിപ്പിച്ച് ഒരു ബസ് സ്റ്റാന്‍ഡ് ഡാന്‍സ്

അമല്‍ ജോണ്‍ എം.ജെ എന്നയാളാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്

Update: 2022-06-02 05:51 GMT
Editor : Jaisy Thomas | By : Web Desk
Advertising

സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വേദികള്‍ ലഭിക്കാത്ത കലാകാരന്‍മാര്‍ക്കും കലാകാരികള്‍ക്കും മികച്ച സോഷ്യല്‍മീഡിയ എന്ന വലിയ പ്ലാറ്റ്ഫോം നല്‍കുന്നത്. പിന്നീട് ഇതു വൈറലാകുന്നതോടെ സിനിമ പോലുള്ള മിന്നുന്ന ലോകവും ഇവരെ തേടിയെത്താറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളുടെ കയ്യടി നേടിക്കൊണ്ടിരിക്കുന്നത്. അമല്‍ ജോണ്‍ എം.ജെ എന്നയാളാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

അമല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ഡാന്‍സ് വീഡിയോയാണ് വൈറലാവുന്നത്. എറണാകുളം പറവൂര്‍ ബസ് സ്റ്റാന്‍ഡാണ് പശ്ചാത്താലം. സ്വകാര്യ ബസില്‍ നിന്നും ചാടിയിറങ്ങി ദോസ്ത് എന്ന ചിത്രത്തിലെ മാരിപ്രാവെ..മായപ്രാവെ എന്ന പാട്ടിനാണ് അമല്‍ ചുവടുവയ്ക്കുന്നത്. വളരെ രസകരമായിട്ടാണ് അമല്‍ ഡാന്‍സ് ചെയ്യുന്നത്. ഇതിനിടയില്‍ ബസ് സ്റ്റാന്‍ഡിലൂടെ ആളുകള്‍ കടന്നുപോകുന്നുണ്ട്. ഇതൊന്നും വകവയ്ക്കാതെ വളരെ ആത്മവിശ്വാസത്തോടെയാണ് അമല്‍ ചുവടുവയ്ക്കുന്നത്.

മികച്ച പ്രതികരണമാണ് അമലിന്‍റെ വീഡിയോക്ക് ലഭിക്കുന്നത്. ഡാന്‍സ് കൂടാതെ സിനിമയിലെ രംഗങ്ങളെ അനുകരിച്ചുകൊണ്ടുള്ള വീഡിയോകളും അമല്‍ ചെയ്യാറുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News