അമിതാഭ് ബച്ചനും ഇമ്രാന്‍ ഹാഷ്മിയും ഒന്നിച്ച 'ചെഹ്‍രെ' ആമസോണ്‍ പ്രൈമില്‍

ആഗസ്റ്റ് 27 നു ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു

Update: 2021-10-01 08:43 GMT
Editor : Nisri MK | By : Web Desk

അമിതാഭ് ബച്ചനും ഇമ്രാന്‍ ഹാഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ചെഹ്‍രെ' ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനമാരംഭിച്ചു. ആഗസ്റ്റ് 27 നു ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം റൂമി ജാഫ്രിയാണ് സംവിധാനം ചെയ്തത്. 

ക്രിമിനല്‍ അഭിഭാഷകന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ എത്തുന്നത്. പരസ്യ കമ്പനി ഉദ്യോഗസ്ഥനെയാണ് ഇമ്രാന്‍ ഹാഷ്മി അവതരിപ്പിക്കുന്നത്. അന്നു കപൂര്‍, രഘുബീര്‍ യാദവ്, ധൃതിമാന്‍ ചാറ്റര്‍ജി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Advertising
Advertising

ഫ്രെഡറിക് ഡ്യുറന്‍മാറ്റിന്‍റെ 'എ ഡെയ്ഞ്ചറസ് ഗെയിം' എന്ന നോവലിനെ ആസ്‍പദമാക്കി സിനിമയുടെ കഥ തയ്യാറാക്കിയിരിക്കുന്നത് രഞ്ജിത്ത് കപൂര്‍ ആണ്. രഞ്ജിത്ത് കപൂറും റൂമി ജാഫ്രിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് പണ്ഡിറ്റ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബിനോദ് പ്രധാന്‍ ആണ് ഛായാഗ്രഹണം. 

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News