ഗതാഗതകുരുക്കിൽപെട്ട് ബച്ചൻ; ബൈക്ക് യാത്രികനോട് ലിഫറ്റ് ചോദിച്ച് ലൊക്കേഷനിലേക്ക്

നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങുന്ന പ്രൊജക്ട് കെ എന്ന ചിത്രത്തിലാണ് അമിതാബ് ബച്ചന്‍ അഭിനയിക്കുന്നത്

Update: 2023-05-15 06:27 GMT
Editor : abs | By : Web Desk

അമിതാബ് ബച്ചന്‍

Advertising

ഗതാഗതകുരുക്കിൽ പെട്ട് എത്തേണ്ട സ്ഥലത്ത് കൃത്യസമയത്ത് എത്താൻ കഴിയാതിരിക്കുന്നത് പൊതുവെ പലർക്കും സംഭവിക്കുന്നതാണ്. ഇപ്പോഴിതാ സൂപ്പർതാരം അമിതാഭ് ബച്ചൻ ട്രാഫിക് കുരുക്കിൽ പെട്ട് ലൊക്കേഷനിലെത്താന്‍ പറ്റാതെ കുഴങ്ങിയപ്പോൾ റോഡിൽ കണ്ട ബൈക്ക് യാത്രികനോട് ലിഫ്റ്റ് ചോദിച്ചതാണ് കൗതുക വാർത്ത. ചോദിക്കുക മാത്രമല്ല അതിൽ കയറി അദ്ദേഹം കൃത്യസമയത്ത് ലൊക്കേഷനിലെത്തുകയും ചെയ്തു. തന്നെ കൃത്യസമയത്ത് ലൊക്കേഷനിലെത്താൻ സഹായിച്ച ചെറുപ്പക്കാരനോട് അദ്ദേഹം നന്ദി അറിയിച്ച് ഇൻസ്റ്റഗ്രാമിലിട്ട പോസ്റ്റ് വൈറലായിട്ടുണ്ട്.

'സൗജന്യയാത്രയ്ക്ക് നന്ദി. നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല. എന്നാൽ നിങ്ങൾ എന്നെ ജോലി സ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചു. പരിഹരിക്കാനാകാത്ത ഗതാഗതക്കുരുക്കിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി. തൊപ്പിയും ഷോർട്ട്‌സും അണിഞ്ഞ മഞ്ഞ നിറത്തിലുള്ള ടീ ഷർട്ടിനും ഉടമയായ നിങ്ങൾക്ക് നന്ദി' ചിത്രത്തിന് താഴെ ബച്ചൻ കുറിച്ചു.

പോസ്റ്റിന് താഴെ താരത്തിന്റെ ആരാധകര്‍ പ്രശംസിച്ചുള്ള കമന്റുകളുമായി എത്തി. “മിസ്റ്റർ ബച്ചൻ എപ്പോഴും ഏറ്റവും കൃത്യനിഷ്ഠയുള്ള ആളാണെന്ന് കേട്ടിട്ടുണ്ട്! സമയത്തെ ബഹുമാനിക്കുന്നതില്‍ നിങ്ങൾക്ക് യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നതെന്ന് കാണാൻ കഴിയും. അഭിനേതാക്കൾക്ക് ഇതില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്, നടി സയാനി ഗുപ്ത അഭിപ്രായപ്പെട്ടു, എന്നാല്‍ ഹെല്‍മെറ്റ് ധരിക്കാത്തതിലും വിമർശനമുണ്ട്. 

നാഗ് അശ്വിന്റെ സംവിധാനത്തിലൊരുങ്ങുന്ന പ്രൊജക്ട് കെ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ബച്ചൻ ലിഫ്റ്റടിച്ച് എത്തിയത്. ഹിന്ദിയിലും തെലുങ്കിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ദീപിക പദുക്കോണും പ്രഭാസും പ്രധാന വേഷത്തിലെത്തുന്നത്. റിഭു ദാസ് ഗുപ്തയുടെ കോർട്ട് ഡ്രാമ ചിത്രം 'സെക്ഷൻ 84' ആണ് വരാനിരിക്കുന്ന മറ്റൊരു അമിതാഭ് ചിത്രം.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News