'എതിരെ നിക്കുന്നവന്‍റെ ഉള്ളൊന്നു അറിഞ്ഞാൽ തീരാവുന്ന പ്രശ്നം ഒളളൂട്ടോ ടോവി ബ്രോ' എന്ന് പെപ്പേ; 'തലൈവാ നീങ്കളാ' മറുപടിയുമായി ടൊവിനോ

പെപ്പെ സിനിമയില്‍ ഇല്ലാത്തതിന്‍റെ വിഷമം ആരാധകര്‍ ട്രോളുകളുടെ രൂപത്തില്‍ പങ്കുവയ്ക്കുന്നുണ്ട്

Update: 2022-08-17 06:36 GMT

ടൊവിനോ തോമസ് നായകനായ തല്ലുമാല കളര്‍ഫുള്ളായി തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. അടിയും പാട്ടും ഡാന്‍സുമൊക്കെയായി ഒരു തകര്‍പ്പന്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ് പാക്കേജാണ് തല്ലുമാല. തല്ലോട് തല്ല് എന്നാണ് ചിത്രം കണ്ടവര്‍ പറയുന്നത്. എന്നാല്‍ ഈ കൂട്ടത്തല്ലിനിടയില്‍ മലയാളത്തിലെ പ്രധാന തല്ലുകാരനായ ആന്‍റണി വര്‍ഗീസിനെ മിസ് ചെയ്യുന്നുണ്ടെന്നാണ് ആരാധകരുടെ പക്ഷം. പെപ്പെ സിനിമയില്‍ ഇല്ലാത്തതിന്‍റെ വിഷമം ആരാധകര്‍ ട്രോളുകളുടെ രൂപത്തില്‍ പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോള്‍ തല്ലുമാലയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആന്‍റണി.

Advertising
Advertising

''തല്ലുകൂടി ഹിറ്റടിച്ച് ....എതിരെ ഇടിക്കാൻ നിക്കുന്നവന്‍റെ ഉള്ളൊന്നു അറിഞ്ഞാൽ തീരാവുന്ന പ്രശ്നം ഒളളൂട്ടോ ടോവി ബ്രോ , അതോണ്ട് അല്ലേ ഇടിക്കാൻ നിന്നവന്‍റെ കൂടെ നിക്കുന്നവനെ ഞാൻ ആദ്യം ഇടിച്ചത്'' എന്നാണ് പെപ്പെ ഫേസ്ബുക്കില്‍ കുറിച്ചത്.


ആന്‍റണിയുടെ ആദ്യചിത്രമായ അങ്കമാലി ഡയറീസില്‍ ആദ്യമുണ്ടാക്കുന്ന തല്ലില്‍ ഇടിക്കാന്‍ നിന്നവന്‍റെ കൂടെയുണ്ടായിരുന്ന ആളെയാണ് പെപ്പെയുടെ കഥാപാത്രം ആദ്യം തല്ലിയത്. ഈ രംഗത്തെക്കുറിച്ചാണ് ആന്‍റണി കുറിപ്പില്‍ പരാമര്‍ശിച്ചത്. 'തലൈവാ നീങ്കളാ' എന്നാണ് ഇതിന് ടൊവിനോ മറുപടി നല്‍കിയത്. നിങ്ങള് ധ്യാനം കൂടി തല്ലൊക്കെ നിർത്തി നന്നായെന്ന് കേൾക്കുന്നു. ഉള്ളതാ ? എന്ന ഒരു ആരാധകന്‍റെ ചോദ്യത്തിന് 'അതൊക്കെ ചുമ്മാ പറ്റിക്കാൻ പറഞ്ഞതാ ' എന്നായിരുന്നു പെപ്പെയുടെ മറുപടി.




 നിരവധി രസകരമായ കമന്‍റുകളാണ് ആന്‍റണിയുടെ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. 'ക്ലൈമാക്സില്‍ മണവാളൻ ഗ്യാങ്ങും അങ്കമാലി ഗ്യാങ്ങും പുതിയ വേറെയൊരു പ്രശ്നവുമായി വന്നു ഒരു എൻഡിങ് വന്നിരുന്നെങ്കിൽ' എന്നായിരുന്നു ഒരു ആരാധകന്‍റെ ആഗ്രഹം. ലെ പെപ്പേട്ടൻ.. ന്നാലും ആ കല്യാണ ഇടിയിൽ എങ്കിലും എന്നേ guest ആയിട്ട് വിളിക്കാമായിരുന്നു ടോവി ബ്രോ. ചുമ്മാ വന്നോരും പോയോരും വരെ ഇടി എന്നിട്ടാണ്, തല്ലു പടം ആണെന്ന് കേട്ടപ്പോള്‍ നിങ്ങളെയാ പ്രതീക്ഷിച്ചത്.... എന്തായലും അടി തുടങ്ങി വെച്ചില്ലേ,അടി എന്ന് പറഞ്ഞാൽ അത് അജഗാജന്തരം ...എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News