'നിർത്തിയിടത്തുനിന്ന് ഞാനിതങ്ങ് റീസ്റ്റാർട്ട് ചെയ്യാൻ പോകുവാ!' പൊലീസ് ലുക്കിൽ ടൊവീനോ-'അന്വേഷിപ്പിൻ കണ്ടെത്തും' ഒഫീഷ്യൽ ട്രെയിലർ

തൊണ്ണൂറുകളിലാണ് സിനിമയുടെ കഥ നടക്കുന്നത്. കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയായത്

Update: 2024-01-29 14:26 GMT
Editor : Shaheer | By : Web Desk
Advertising

എസ്.ഐ ആനന്ദ് നാരായണന്‍റെ അന്വേഷണങ്ങൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ ആകാംക്ഷയുണർത്തി 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. കേരളക്കരയാകെ ചർച്ചയായ ഒരു കൊലപാതകവും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളുമൊക്കെയായി എത്തുന്ന ചിത്രത്തിൽ പൊലീസ് കഥാപാത്രമായി വേറിട്ട ലുക്കിലാണ് ടൊവീനോ എത്തുന്നതെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം ഫെബ്രുവരി 9നാണ് റിലീസിനൊരുങ്ങുന്നത്.

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തിയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രഹാമാണ്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തിയറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'എന്ന പ്രത്യേകതയുമുണ്ട്.

വൻതാരനിരയും സംഭവബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവീനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി (നൻപകൽ നേരത്തു മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.

തൊണ്ണൂറുകളിലാണ് സിനിമയുടെ കഥ നടക്കുന്നത്. സിനിമയുടെ ചിത്രീകരണം കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമായാണ് പൂർത്തിയായത്. മലയാള സിനിമയിൽ അധികം കണ്ടുപരിചയിച്ചിട്ടില്ലാത്ത ഇടങ്ങളിലാണ് സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ഷൂട്ട് ചെയ്തിട്ടുള്ളതെന്നതും പ്രത്യേകതയാണ്.

Full View

സിനിമയുടെ സംഗീതമൊരുക്കുന്നത് തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്. ഛായാഗ്രഹണം 'തങ്കം' സിനിമയുടെ ക്യാമറാമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പി.ആർ.ഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

Summary: Anweshippin Kandethum movie official trailer is out

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News