എസ്.ഐ ആനന്ദിന്‍റെ അന്വേഷണങ്ങൾ ഫലം കണ്ടു; 26 കോടി കലക്ഷനുമായി അന്വേഷിപ്പിൻ കണ്ടെത്തും

തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഉദ്വേഗജനകമായ മുഹൂർത്തങ്ങളുമായി ഇൻവെസ്റ്റിഗേഷൻ ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും

Update: 2024-02-19 06:37 GMT

ടൊവിനോ തോമസ്

ടൊവിനോ തോമസിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത 'അന്വേഷിപ്പിൻ കണ്ടെത്തും' മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് . ഈ മാസം 9ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോള ബോക്സോഫീസിൽ ഇതിനകം 26 കോടി കലക്ഷൻ നേടിയിരിക്കുകയാണ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഉദ്വേഗജനകമായ മുഹൂർത്തങ്ങളുമായി ഇൻവെസ്റ്റിഗേഷൻ ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും.

പൊലീസ് വേഷത്തിൽ ടൊവിനോയുടെ ഇതുവരെ കാണാത്ത വേഷപ്പകർച്ച തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. കൂടാതെ ഇന്ദ്രൻസ്, ബാബുരാജ്, ഷമ്മി തിലകൻ, ഹരിശ്രീ അശോകൻ, നന്ദു, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, രമ്യ സുവി തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്. സിനിമക്കായി ഗൗതം ശങ്കർ ഒരുക്കിയ ദൃശ്യങ്ങളും സന്തോഷ് നാരായണൻ നൽകിയ സംഗീതവും സൈജു ശ്രീധറിന്‍റെ എഡിറ്റിംഗും ദിലീപ് നാഥിന്‍റെ ആർട്ടുമൊക്കെ മികച്ച രീതിയിലുള്ളതാണ്. തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.  ജിനു വി. എബ്രാഹാമാണ് തിരക്കഥ.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News