അപർണ ബാലമുരളിയുടെ 'ഇനി ഉത്തരം' ഒക്ടോബർ ഏഴിന് തിയേറ്ററുകളിലേക്ക്

സുധീഷ് രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ

Update: 2022-10-06 08:13 GMT
Editor : ലിസി. പി | By : Web Desk

ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന 'ഇനി ഉത്തരം' ഒക്ടോബർ ഏഴിന് തിയേറ്ററുകളിലേക്ക്. സംവിധായകൻ ജീത്തു ജോസഫിന്റെ അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകൻ.

അപർണ ബാലമുരളിയുടെ ആദ്യ ത്രില്ലർ ചിത്രം കൂടിയാണിത്. എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ഫാമിലി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അപർണ ബാലമുരളിയ്ക്ക് പുറമെ കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

സ്പെൻസ് നിലനിർത്താൻ സിനിമയിൽ ഉടനീളം കഴിഞ്ഞിട്ടുണ്ടെന്നും സാധാരണ ഒരു ത്രില്ലർ സിനിമ എന്നതിന് അപ്പുറം ഒരുപാട് പേർക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന സിനിമയാണെന്നും അപർണ പറഞ്ഞു. സിനിമയുടെ കഥയാണ് തന്നെ ആകർഷിച്ചതെന്നും അവാർഡിന് ശേഷമുള്ള സിനിമയാണ് അതുകൊണ്ട് തന്നെ ടെൻഷനുണ്ടെന്നും അപർണ പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News