ആക്ഷൻ കിങ്​ അർജുൻ വീണ്ടും മലയാളത്തിലേക്ക്

'വിരുന്ന്' ചിത്രത്തിലൂടെയാണ് അർജുൻ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്

Update: 2021-04-24 13:11 GMT
Advertising

തമിഴ് സൂപ്പർ താരം അർജുൻ വീണ്ടും മലയാളത്തിലേക്ക്. കണ്ണൻ താമരക്കുളത്തിന്റെ സംവിധാനം ചെയ്യുന്ന 'വിരുന്ന്' ചിത്രത്തിലൂടെയാണ് അർജുൻ വീണ്ടും മലയാളത്തിലേക്ക് എത്തുന്നത്. എക്സ്ട്രിം ഫാമിലി ത്രില്ലർ ചിത്രമാണ് 'വിരുന്ന്'. ഏറെ ദുരൂഹതകൾ നിറഞ്ഞ കഥാപാത്രത്തെയാണ് അർജുൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ.ഗിരീഷ് നെയ്യാർ, എൻ.എം ബാദുഷ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൻ്റെ കഥാ, തിരക്കഥ, സംഭാഷണം ദിനേഷ് പള്ളത്തിൻ്റേതാണ്. കണ്ണൻ താമരക്കുളം - ദിനേഷ് പള്ളത്ത് കൂട്ടുകെട്ടിലെ ഏഴാമത്തെ ചിത്രമാണ് വിരുന്ന്. മെയ് മൂന്ന് മുതൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ പീരുമേട്, തിരുവനന്തപുരം എന്നിവടങ്ങളാണ്.

കൈതപ്രം, റഫീഖ് അഹമ്മദ്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് രതീഷ് വേഗ, സാനന്ദ് ജോർജ് എന്നിവർ സംഗീതം നൽകുന്നു. ഛായാഗ്രഹാണം - രവിചന്ദ്രൻ, എഡിറ്റിംഗ് - വി.ടി ശ്രീജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ- അനിൽ അങ്കമാലി, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം - അരുൺ മനോഹർ, മേക്കപ്പ് - പ്രദീപ് രംഗൻ, അസോ. ഡയറക്ടർ - സുരേഷ് ഇളമ്പൽ, പി.ആർ.ഓ - പി.ശിവപ്രസാദ്,സുനിത സുനിൽ, വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News