അർജുൻ സർജയുടെ മകള്‍ ഐശ്വര്യ വിഹാഹിതയാകുന്നു| ചിത്രങ്ങള്‍

തമിഴ് ഹാസ്യതാരം തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് വരൻ

Update: 2023-10-28 12:43 GMT

തെന്നിന്ത്യൻ സൂപ്പർ താരം അർജുൻ സർജയുടെ മകള്‍ ഐശ്വര്യ വിഹാഹിതയാകുന്നു. തമിഴ് ഹാസ്യതാരം തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് വരൻ. ഇരുവരുടെയും കുടുംബാംഗങ്ങളുടെയെും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹ നിശ്ചയം നടന്നു.


 



ഐശ്വര്യയും ഉമാപതിയും തങ്ങളുടെ സമൂഹമാധ്യമ അക്കൌണ്ടിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. എന്നാൽ വിവാഹ നിശ്ചയം നേരത്തെ നടന്നതാണെന്നും വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വാർത്തകള്‍ വന്നതോടുകൂടിയാണ് കുടുംബം ചിത്രങ്ങള്‍ പുറത്ത് വിട്ടതെന്നും റിപ്പോർട്ടുകളുണ്ട്.

Advertising
Advertising




 


ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നത്. 2024 ഫെബ്രുവരിയിൽ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍. 




 


2013 ൽ പുറത്തിറങ്ങിയ പട്ടത്ത് യാനൈ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിലേക്ക് ചുവട് വെക്കുന്നത്. ഇതുവരെ മൂന്ന് ചിത്രങ്ങളിൽ ഐശ്വര്യ നായികയായി വേഷമിട്ടുണ്ട്. തിരുമണം അടക്കമുള്ള സിനിമകളിലെ നായകനാണ് ഉമാപതി. നിലവിൽ ടെലിവിഷൻ ഷോ അവതാരകൻ കൂടിയാണ്. 




 


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News