ആര്യൻ ഖാനു വേണ്ടി ഭക്ഷണപ്പൊതിയും സ്യൂട്ട്‌കേസുമായി ഷാരൂഖിന്റെ ജീവനക്കാരൻ; അനുവദിക്കാതെ ജയിലധികൃതർ

ജയിലിലെ ഒന്നാം നമ്പർ ബാരകിലാണ് ആര്യനെ താമസിപ്പിച്ചിട്ടുള്ളത്.

Update: 2021-10-09 12:45 GMT
Editor : abs | By : Web Desk

മുംബൈ: ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാനു വേണ്ടി ഭക്ഷണപ്പൊതിയും അവശ്യവസ്തുക്കളും കൊണ്ടുവന്ന് ഷാരൂഖ് ഖാന്റെ ജീവനക്കാരൻ. വ്യാഴാഴ്ച രാവിലെയാണ് ജീവനക്കാരിൽ ഒരാളെ ആർഥർ റോഡ് ജയിലിന് പുറത്ത് കണ്ടതെന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്തു. എന്നാൾ ഇദ്ദേഹം കൊണ്ടുവന്ന സാധനങ്ങൾ അകത്തേക്ക് കടത്തിയില്ല. 

നേരത്തെ, അമ്മ ഗൗരി ഖാൻ ആര്യനു വേണ്ടി ബർഗറുമായി ജയിലിലെത്തിയിരുന്നെങ്കിലും അധികൃതർ അതു നൽകാൻ അനുവാദം നൽകിയിരുന്നില്ല. സുരക്ഷാകാരണങ്ങളാല്‍ അനുമതി നിഷേധിച്ചു എന്നാണ് അധികൃതര്‍ വിശദീകരിച്ചിരുന്നത്. ജയിലിലെ ഒന്നാം നമ്പർ ബാരകിലാണ് ആര്യനെ താമസിപ്പിച്ചിട്ടുള്ളത്. ജയിലിൽ പാചകം ചെയ്ത ഭക്ഷണമേ നൽകുന്നുള്ളൂ.

Advertising
Advertising

ഞായറാഴ്ചയാണ് മുംബൈ കപ്പലിലെ ലഹരിപ്പാർട്ടിയിൽനിന്ന് ആര്യൻ ഖാനെ കസ്റ്റഡിയിലെടുത്തിരുന്നത്. കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയ ആര്യനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. കേസിൽ ആര്യൻ ഉൾപ്പെടെ 17 പേരാണ് അറസ്റ്റിലായിട്ടുള്ളത്. 


കേസിൽ ഒന്നാം പ്രതിയാണ് ആര്യൻ ഖാൻ. കപ്പലിൽ നിന്ന് 1.33 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടിയെന്നാണ് എൻസിബി കോടതിയെ അറിയിച്ചിട്ടുള്ളത്. ലഹരി ഉപയോഗിച്ചതിനൊപ്പം വാങ്ങിയതിനും വിറ്റതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഫാഷൻ ടിവി ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ കാഷിഫ് ഖാന്റെ നേതൃത്വത്തിലാണ് മുംബൈയിലെ കോർഡേലിയ എന്ന ആഡംബര കപ്പലിൽ സംഗീത യാത്ര പുറപ്പെട്ടത്. ബോളിവുഡ്, ഫാഷൻ, ബിസിനസ് മേഖലകളിലുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. സംഘാടകരുടെ ക്ഷണപ്രകാരമാണ് ആര്യൻ ഖാൻ എത്തിയതെന്നാണ് വിവരം.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News