ആസിഫ് അലിയെ നായകനാക്കി പ്രജേഷ് സെൻ സിനിമ; ഹൗഡിനി - ദ കിങ് ഓഫ് മാജിക്

ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിൽ മാജിക് ഉണ്ടാക്കുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ് ചിത്രത്തിലെ പ്രമേയം

Update: 2023-09-06 08:13 GMT

ഹൗഡിനിയുടെ പോസ്റ്റര്‍

ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ഹൗഡിനി - ദ കിങ് ഓഫ് മാജിക്കിന്റെ ചിത്രീകരണം കോഴിക്കോട്ട് തുടങ്ങി. ജി.പ്രജേഷ് സെൻ ആണ് തിരക്കഥയും സംവിധാനവും. ബോളിവുഡ് സംവിധായകൻ ആനന്ദ് എൽ റായിയുടെ നിർമാണ കമ്പനിയായ കളർ യെല്ലോ പ്രൊഡക്ഷൻസും കർമ മീഡിയ ആൻഡ് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സും ചേർന്നാണ് നിർമാണം. ഷൈലേഷ് ആർ സിങ്ങും പ്രജേഷ് സെൻ മൂവിക്ലബും ചേർന്നാണ് ചിത്രം ഒരുക്കുന്നത്.

മാജിക്കാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഒരു ചെറുപ്പക്കാരന്‍റെ ജീവിതത്തിൽ മാജിക് ഉണ്ടാക്കുന്ന സ്വാധീനവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ് ചിത്രത്തിലെ പ്രമേയം. കോഴിക്കോടിന് പുറമെ രാജസ്ഥാനാണ് പ്രധാന ലൊക്കേഷൻ. മലയാളം, തമിഴ് സിനിമാരംഗത്തെ പ്രമുഖർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ക്യാപ്റ്റൻ , വെള്ളം, മേരി ആവാസ് സുനോ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൗഡിനി -ദ കിങ് ഓഫ് മാജിക്. ബിജിപാൽ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്.

ഡി ഒ പി - നൗഷാദ് ഷെരീഫ്, എഡിറ്റർ - ബിജിത്ബാല , സൗണ്ട് ഡിസൈൻ - അരുൺ രാമവർമ, കലാസംവിധാനം - ത്യാഗു തവനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ, പ്രൊഡക്ഷൻ കൺട്രോളർ - ജിത്ത് പിരപ്പൻകോട്, മേക്കപ്പ് - അബ്ദുൾ റഷീദ്, വസ്ത്രാലങ്കാരം - അഫ്രീൻ കല്ലാൻ, സ്റ്റിൽസ് - ലിബിസൺ ഗോപി, പി.ആർ.ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ടൈറ്റിൽ ഡിസൈൻ - ആനന്ദ് രാജേന്ദ്രൻ , ഡിസൈൻ - താമിർ ഓക്കെ, പബ്ലിസിറ്റി ഡിസൈൻ - ബ്രാന്‍റ് പിക്സ്

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News