മോഹന്‍ലാലല്ല, ഇത്തവണ ആസിഫ് അലി; ജീത്തു ജോസഫിന്‍റെ കൂമന്‍ വരുന്നു

കെ. ആർ കൃഷ്ണകുമാറിന്‍റെതാണ് തിരക്കഥ

Update: 2022-02-03 03:18 GMT
Editor : Jaisy Thomas | By : Web Desk

ജീത്തു ജോസഫും ആസിഫ് അലിയും ആദ്യമായി ഒരുമിക്കുന്ന 'കൂമന്‍' എന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. പേരു പോലെ തന്നെ ദുരൂഹത ഉണർത്തുന്നതാണ് മോഷൻ പോസ്റ്ററും. കെ. ആർ കൃഷ്ണകുമാറിന്‍റെതാണ് തിരക്കഥ. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വൽത്ത് മാൻ എന്ന ചിത്രത്തിന്‍റെ തിരക്കഥയും കൃഷ്ണകുമാറിന്‍റെതാണ്.

അനന്യ ഫിലിംസിന്‍റെ ബാനറില്‍ ആല്‍വിന്‍ ആന്‍റണിയാണ് ചിത്രം നിര്‍മിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം. സംഗീതം വിഷ്ണു ശ്യാം. വരികൾ വിനായക ശശികുമാർ ആണ്. ആർട്ട് – രാജീവ് കൊല്ലം, കോസ്റ്റ്യൂം ഡിസൈനർ – ലിന്റ ജീത്തു, പ്രൊജക്ട് ഡിസൈൻ – ഡിക്സൺ പൊടുത്താസ്, എഡിറ്റർ – വി.എസ് വിനായക്.

Advertising
Advertising

വന്‍ താരനിര തന്നെയാണ് ഈ ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. രൺജി പണിക്കർ, ബാബുരാജ് എന്നിവർ ചിത്രത്തിന്‍റെ ഭാഗമാകും. സിനിമയുടെ ഷൂട്ടിംഗ് ഫെബ്രുവരി 20 മുതൽ ആരംഭിക്കും. പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളായിരിക്കും ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News