'ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു': നാളെ റിലീസ് ചെയ്യുന്ന സിനിമയ്ക്കെതിരെ ബജ്‌റംഗ്‍ദള്‍ പ്രതിഷേധം

അഹമ്മദാബാദിലെ മൾട്ടിപ്ലക്‌സിന് പുറത്താണ് ബജ്‌റംഗ്ദൾ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്

Update: 2023-05-25 05:22 GMT

അഹമ്മദാബാദ്: 'ദി ക്രിയേറ്റർ-സർജൻഹർ' എന്ന സിനിമയ്‌ക്കെതിരെ ഗുജറാത്തില്‍ ബജ്‌റംഗ്ദൾ പ്രതിഷേധം. അഹമ്മദാബാദിലെ മൾട്ടിപ്ലക്‌സിന് പുറത്താണ് ബജ്‌റംഗ്ദൾ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സിനിമ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ആരോപണം. മെയ് 26ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമയ്ക്കെതിരെ 'ജയ് ശ്രീറാം' മുദ്രാവാക്യം മുഴക്കിയാണ് ബജ്‌റംഗ്ദൾ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

പ്രവീണ്‍ ഹിംഗോനിയയാണ് ദി ക്രിയേറ്റർ-സർജൻഹർ സംവിധാനം ചെയ്തത്. ദയാനന്ദ് ഷെട്ടി, ഷാജി ചൗധരി, ആര്യ ബബ്ബർ, രോഹിത് ചൗധരി, റാസ മുറാദ്, ഹ്യൂമാനി സഹാനി, നീലു കോഹ്‌ലി, അനന്ത് മഹാദേവൻ, തുടങ്ങിയവരാണ് സിനിമയില്‍ അഭിനയിച്ചത്. ടോട്ടല്‍ ഇവന്റ് കോര്‍പറേഷന്റെ ബാനറില്‍ രാജേഷ് കരാട്ടെ ഗുരുജിയാണ് ചിത്രം നിര്‍മിച്ചത്.

Advertising
Advertising

പ്രതിഷേധങ്ങളെ ഭയമില്ലെന്ന് രാജേഷ് കരാട്ടെ ഗുരുജി പ്രതികരിച്ചു- "ലോകം മാറുമെന്ന് കാണിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ഒരു ഭീഷണിയെയും ഞാൻ ഭയക്കുന്നില്ല. അവർ അവരുടെ മതത്തെ സ്നേഹിക്കുന്നു. അതില്‍ എനിക്ക് ഒന്നും ചെയ്യാനില്ല. കലാപമോ അക്രമമോ ഉണ്ടാക്കരുതെന്ന് എല്ലാ മതങ്ങളോടും ഞാൻ അഭ്യർഥിക്കുന്നു. മതം സംരക്ഷിക്കാൻ നിങ്ങൾ എന്തിനാണ് ഒരാളെ കൊല്ലുന്നത്? വ്യക്തിയെ സംരക്ഷിക്കുക. നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തെ നഷ്ടപ്പെടുത്തണോ?"

Summary- Members of the Bajrang Dal staged protests outside a multiplex in Ahmedabad, Gujarat, on Wednesday, against the upcoming film 'The Creator-Sarjanhar'. The protestors claimed that the film promoted love jihad.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News