തമന്നക്ക് ജന്മദിനാശംസകൾ ബാന്ദ്ര ടീം; പുതിയ പോസ്റ്റര്‍ പുറത്ത്

ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിർമാണം വിനായക അജിത്ത് ആണ്

Update: 2022-12-21 07:39 GMT

തമന്ന

ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബാന്ദ്ര. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദിലീപിന്റെ പിറന്നാൾ ദിനത്തിലാണ് റിലീസ് ചെയ്തത്. മാസ് ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ദിലീപ് പ്രത്യക്ഷപ്പെട്ടത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ നിർമാണം വിനായക അജിത്ത് ആണ്.

രാമലീല എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിലെ നായികയായ തമന്നക്ക് ജന്മദിനാശംസകൾ നേർന്ന് ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. തമന്നയുടെ ആദ്യ മലയാള സിനിമയാണിത്.

Advertising
Advertising

തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. ദിലീപിന്റെ കരിയറിലെ 147-ാം സിനിമയാണിത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം - സാം സി എസ്, എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - നോബിള്‍ ജേക്കബ്, കലാസംവിധാനം - സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായി ചിത്രീകരിക്കുന്ന ബാന്ദ്രയുടെ ഷൂട്ടിംഗ് ഏകദേശം പൂർത്തിയാകാറായി. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News