'എന്തൊക്കെ സംഭവിച്ചാലും ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് അദ്ദേഹം പറയുമ്പോൾ..'- നവീനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഭാവന

നീ ആരാണെന്നു എനിക്കറിയാം. നിങ്ങൾ ആരാണെന്ന് നിങ്ങളുടെ സുഹൃത്തുക്കൾക്കും

Update: 2022-09-28 07:26 GMT
Editor : Jaisy Thomas | By : Web Desk

ഒരിടവേളക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് നടി ഭാവന. ഷറഫുദ്ദീനൊപ്പം ഒന്നിക്കുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലെ നായിക ഭാവനയാണ്. സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഈയിടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തനിക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളോടും നടി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഭര്‍ത്താവ് നവീനെക്കുറിച്ചുള്ള ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഭാവന.

നവീനൊപ്പമുള്ള ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്. 'എന്തൊക്കെ സംഭവിച്ചാലും ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് അദ്ദേഹം പറയുമ്പോൾ. നീ ആരാണെന്നു എനിക്കറിയാം. നിങ്ങൾ ആരാണെന്ന് നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അറിയാം. അത് പോരേ? ' അപ്പോൾ ഞാൻ അദ്ദേഹത്തോട് പറയുന്നു, 'അതെ, എനിക്ക് വേണ്ടത് അതാണ്'.

Advertising
Advertising

2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിര്‍മാതാവായ നവീനുമായുള്ള ഭാവനയുടെ വിവാഹം. നീണ്ട അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. 2012ല്‍ 'റോമിയോ' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. 'റോമിയോ' എന്ന ചിത്രത്തിന്‍റെ നിര്‍മാതാവ് നവീന്‍ ആയിരുന്നു. വിവാഹശേഷം ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News