എന്‍റെ ബാലേട്ടന്‍; പി.ബാലചന്ദ്രനെക്കുറിച്ചുള്ള ഓര്‍മകളുടെ സമാഹാരം ഒരുങ്ങുന്നു

നാടക-സിനിമാ സംവിധായകന്‍, നടന്‍,തിരക്കഥാകൃത്ത്, അധ്യാപകന്‍ അങ്ങനെ ഒട്ടേറെ വേഷപ്പകര്‍ച്ചകളുള്ള എഴുത്തുകാരനായിരുന്നു പി ബാലചന്ദ്രന്‍

Update: 2021-04-26 09:05 GMT

അന്തരിച്ച നടന്‍ പി. ബാലചന്ദ്രനെക്കുറിച്ചുള്ള പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുടെ സമാഹാരം ഒരുങ്ങുന്നു. നാടക-സിനിമാ സംവിധായകന്‍, നടന്‍,തിരക്കഥാകൃത്ത്, അധ്യാപകന്‍ അങ്ങനെ ഒട്ടേറെ വേഷപ്പകര്‍ച്ചകളുള്ള എഴുത്തുകാരനായിരുന്നു പി ബാലചന്ദ്രന്‍. വലിയ ശിഷ്യഗണങ്ങളുടെയും സുഹൃത്തുക്കളുടെയും സമ്പത്തിനുടമ.എല്ലാവരുടെയും പ്രിയപ്പെട്ട ബാലേട്ടനായിരുന്നു.

സമൂഹത്തിന്‍റെ നാനാതുറയിലുള്ള സുഹൃത്തുക്കളും അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവരും ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന 'എന്‍റെ ബാലേട്ടന്‍' എന്ന ഈ ഓര്‍മ്മപുസ്തകം എഡിറ്റ് ചെയ്യുന്നത് പത്രപ്രവര്‍ത്തകനും സിനിമാ പി ആര്‍ ഒ യുമായ പി ആര്‍ സുമേരനാണ്. സിനിമ ന്യൂസ് ഏജന്‍സിയുടെ പങ്കാളിത്തത്തോടെയാണ് പുസ്തകം ഒരുങ്ങുന്നത്. പി ബാലചന്ദ്രനുമായുള്ള നിങ്ങളുടെ ഓര്‍മ്മകള്‍ ഈ ഓര്‍മ്മപ്പുസ്തകത്തിലേക്ക് നല്‍കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവ പ്രസിദ്ധീകരിക്കും. പി ബാലചന്ദ്രന്‍റെ അപൂര്‍വ്വ ചിത്രങ്ങളും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്; പി ആര്‍ സുമേരന്‍, എഡിറ്റര്‍ 'എന്‍റെ ബാലേട്ടന്‍'. 9446190254

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News