'ഉണ്ണിയേശു മണ്ണില്‍ വന്ന ശാന്ത രാത്രി'; 'കള്ളനും ഭഗവതിയും' സിനിമയിലെ കരോള്‍ ഗാനം പുറത്ത്

മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നിൽക്കുന്ന മാത്തപ്പൻ എന്ന കള്ളൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങൾ ആണ് ചിത്രത്തിന്‍റെ പ്രമേയം

Update: 2022-12-17 13:24 GMT
Editor : ijas | By : Web Desk

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'കള്ളനും ഭഗവതിയും' സിനിമയിലെ ക്രിസ്മസ് കരോൾ ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ സുപ്രധാനമായ ഒരു ഭാഗമാണ് ക്രിസ്മസ് കരോൾ. ഈ ക്രിസ്മസ് കാലത്ത് എല്ലാ മതസ്ഥരും ലോകമെമ്പാടും കരോളിൽ പങ്കെടുക്കാറുണ്ട്. ഈ ചിത്രത്തിൻ്റെ ചിത്രീകരണം ക്രിസ്മസ് കാലത്തു തന്നെ നടക്കുന്നതിനാൽ കരോൾ ഗാനത്തിന് ഏറെ പ്രസക്തിയുണ്ട്. സന്തോഷ് വർമ്മ രചിച്ച് രഞ്ജിൻ രാജ് ഈണമിട്ട് കരോള്‍ ഗാനം ആലപിച്ചിരിക്കുന്നത് ബിജു നാരായണൻ ആണ്.

Full View

മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നിൽക്കുന്ന മാത്തപ്പൻ എന്ന കള്ളൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങൾ അത്യന്തം നർമ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകനായ ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രത്തിലൂടെ. വിഷ്ണു ഉണ്ണികൃഷ്ണനാണ് മാത്തപ്പനെ അവതരിപ്പിക്കുന്നത്. പ്രേക്ഷകനെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരിക്കും ഇതിലെ മാത്തപ്പൻ. അനുശ്രീ, ബംഗാളി നടി മോക്ഷ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

Advertising
Advertising

സലിംകുമാർ, ജോണി ആൻ്റണി, പ്രേം കുമാർ, നോബി, ജയൻ ചേർത്തല, രാജേഷ് മാധവ്, അഡ്വ. ജയപ്രകാശ് കൂളൂർ, ജയകുമാർ, മാലാ പാർവതി എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കെ.വി.അനിലിൻ്റേതാണ് തിരക്കഥ. രതീഷ് റാം ഛായാഗ്രഹണം നിർവ്വഹിക്കുന്നു. നിർമാണ നിർവ്വഹണം-രാജേഷ് തിലകം.

എഡിറ്റിങ്-ജോൺ കുട്ടി. കലാസംവിധാനം-രാജീവ് കോവിലകം. മേക്കപ്പ്-രഞ്ജിത്ത് അമ്പാടി. വസ്ത്രാലങ്കാരം-ധന്യാ ബാലകൃഷ്ണൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പിൽ. അസോസിയേറ്റ് ഡയറക്ടേർസ്-ടിവിൻ കെ.വർഗീസ്, അലക്സ് ആയൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷിബു പന്തലക്കോട്. പ്രൊഡക്ഷൻ കണ്ട്രോളര്‍-രാജേഷ് തിലകം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജശേഖരൻ. നിശ്ചല ഛായാഗ്രഹണം-അജി മസ്ക്കറ്റ്. പി.ആര്‍.ഒ-വാഴൂര്‍ ജോസ്. പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കുന്ന ചിത്രം ഈസ്റ്റ് കോസ്റ്റ് റിലീസ് പ്രദർശനത്തിനെത്തിക്കും.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News