കുടുംബ മഹിമ കൊണ്ട് റേഷന്‍ കിട്ടില്ല, കാശ് തന്നെ വേണമെന്ന് കുഞ്ചാക്കോ ബോബന്‍

ഉദയ സ്റ്റുഡിയോ എന്ന ബാനറിന്‍റെ പ്രിവിലേജ് ഉണ്ടായിരുന്നെങ്കിലും ജീവിതത്തില്‍ പ്രയാസങ്ങള്‍ അനുഭവിച്ചിട്ടുണ്ട് തുറന്നു പറയുകയാണ് ചാക്കോച്ചന്

Update: 2021-04-19 02:35 GMT
Editor : Jaisy Thomas | By : Web Desk

ചോക്ലേറ്റ് ഇമേജ് എന്ന നായകനില്‍ നിന്നും പതിയെ പതിയെ ആണ് കുഞ്ചാക്കോ ബോബന്‍ ക്യാരക്ടര്‍ റോളുകളിലേക്ക് കൂടുമാറിയത്. ട്രാഫിക് എന്ന ചിത്രത്തിന് ശേഷം ഓരോ കഥാപാത്രങ്ങളിലൂടെയും അതിശയിപ്പിക്കുന്ന ചാക്കോച്ചനെയാണ് പ്രേക്ഷകര്‍ കണ്ടത്. താരത്തിന്‍റെതായി ഈയിടെ പുറത്തിറങ്ങിയ നിഴല്‍, നായാട്ട് എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

ഉദയ സ്റ്റുഡിയോ എന്ന ബാനറിന്‍റെ പ്രിവിലേജ് ഉണ്ടായിരുന്നെങ്കിലും ജീവിതത്തില്‍ പ്രയാസങ്ങള്‍ അനുഭവിച്ചിട്ടുണ്ട് തുറന്നു പറയുകയാണ് ചാക്കോച്ചന്‍. കുടുംബമഹിമയും പേരുംകൊണ്ട് റേഷൻ കടയിൽ ചെന്നാൽ അരി കിട്ടില്ല, അതിന് കാശ് തന്നെ വേണം എന്നാണ് ചാക്കോച്ചൻ പറയുന്നത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കുഞ്ചാക്കോ ബോബന്‍റെ തുറന്നുപറച്ചില്‍.

ഒട്ടും താല്‍പര്യമില്ലാതെയായിരുന്നു സിനിമയിലെത്തിയത്. നായകനായി തന്നെ സ്വീകരിക്കുമെന്ന് ഒട്ടും കരുതിയില്ലെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ഒരു സമയത്ത് ഉദയ സ്റ്റുഡിയോ എന്ന ബാനര്‍ വേണ്ടെന്ന് പോലും തീരുമാനിച്ചിട്ടുണ്ട്. പക്ഷെ സിനിമയില്‍ നിന്നും ഇടവേള എടുത്തപ്പോഴാണ് ആ ബാനറിന്‍റെ വില മനസിലായതെന്നും ചാക്കോച്ചന്‍ പറഞ്ഞു.  

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News