'ഈ പാട്ടും യുദ്ധവും എല്ലാം അവളെ മറക്കാൻ..'; അഞ്ച് ഭാഷകളിൽ ഡബ്ബ് ചെയ്‌ത്‌ വിസ്‌മയിപ്പിച്ച് ചിയാൻ വിക്രം

ഇപ്പോള്‍ ചിത്രത്തിനു വേണ്ടി അഞ്ചു ഭാഷകളില്‍ ഡബ്ബ് ചെയ്യുന്ന വിക്രത്തിന്‍റെ മേക്കിംഗ് വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്

Update: 2022-07-14 03:33 GMT

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍. രാവണന് ശേഷം വിക്രവും ഐശ്വര്യ റായിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പി.എസ് 1. ഈയിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വിക്രം തന്നെയായിരുന്നു ടീസറിലെ ഹൈലൈറ്റ്. ഇപ്പോള്‍ ചിത്രത്തിനു വേണ്ടി അഞ്ചു ഭാഷകളില്‍ ഡബ്ബ് ചെയ്യുന്ന വിക്രത്തിന്‍റെ മേക്കിംഗ് വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലായാണ് പൊന്നിയിൻ സെൽവൻ ഒരുങ്ങുന്നത്. നടൻ വിക്രം തന്നെയാണ് തന്റെ കഥാപാത്രത്തിന് വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്‌തിരിക്കുന്നത്‌. ചിത്രത്തിലെ ഒരു പഞ്ച് ഡയലോഗ് ഡബ്ബ് ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

Advertising
Advertising

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം പൊന്നിയിന്‍ സെല്‍വന്‍ ഒരുക്കിയിരിക്കുന്നത്. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത്കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്‍റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. എ.ആർ. റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ഭാഗം സെപ്റ്റംബർ 30ന് തിയറ്ററുകളിലെത്തും.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News