യു.എസിലെ സ്റ്റാഫോർഡിൽ ജൂൺ 3 ഇനി നമ്പി നാരായണൻ ദിനം

നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയൊരുക്കുന്ന ' റോക്കട്രി ദി നമ്പി എഫക്ട്' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സിനിമയുടെ സംവിധായകനും നായകനുമായ ആർ മാധവനും നമ്പി നാരായണനും യു.എസ് സന്ദർശിച്ചിരുന്നു.

Update: 2022-06-09 16:36 GMT
Editor : Nidhin | By : Web Desk

പ്രശസ്ത മലയാളി ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ പേരിൽ യുഎസിലെ സ്റ്റാഫോർഡിൽ ഒരു ദിനം. നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയൊരുക്കുന്ന ' റോക്കട്രി ദി നമ്പി എഫക്ട്' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സിനിമയുടെ സംവിധായകനും നായകനുമായ ആർ മാധവനും നമ്പി നാരായണനും യു.എസ് സന്ദർശിച്ചിരുന്നു. അതിനിടെയാണ് ടെക്‌സാസിലെ സ്റ്റാഫോർഡ് മേയർ സെസിൽ വില്ലിസ് ജൂൺ 3 നമ്പി ദേശീയ ദിനമായി പ്രഖ്യാപിച്ചത്.

കൂടാതെ സന്ദർശനത്തിനിടെ ആർ മാധവനും നമ്പി നാരായണനും അമേരിക്കൻ പര്യടനത്തിനിടെ സുനിത വില്യംസുമായി കണ്ടുമുട്ടി

ആർ മാധവന്റെ തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കറ്ററി പ്രദർശനത്തിന് ഒരുങ്ങുകയാണ്. 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ആർ മാധവന്റെ റോക്കട്രി: ദി നമ്പി ഇഫക്റ്റ് കയ്യടികൾ ഏറ്റുവാങ്ങിയിരുന്നു. നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ജീവചരിത്ര സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

Advertising
Advertising

തന്നെ കുറ്റവാളിയാക്കിയ നിയമത്തിനും കാലത്തിനും മുന്നിൽ നിരപരാധിത്തം തെളിയിച്ച മലയാളി ശാസത്രജ്ഞൻ നമ്പി നാരായണന്റെ കഥ വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതിന് പിന്നിലും ഒരു മലയാളിയുണ്ട്. ഈ സിനിമ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപെടുമ്പോൾ അതിൽ അഭിമാന നേട്ടം മലയാളിയായ നിർമാതാവ് ഡോ. വർഗീസ് മൂലന് കൂടി അവകാശപ്പെട്ടതാണ ക്യാപ്റ്റൻ, വെള്ളം സിനിമകളുടെ സംവിധായകനായ ജി.പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്.

മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വർഗീസ് മൂലൻ പിക്‌ചേഴ്‌സിനൊപ്പം ആർ. മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്‌മെന്റ്‌സും നിർമാതാക്കളാണ്.

ചിത്രം ജൂലൈ ഒന്നിന് തീയേറ്ററുകളിൽ എത്തും.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News