'എന്റെ പ്രതീക്ഷ..'; അൻസുവിന്റെ കൈപിടിച്ച് ജോമോൻ ടി ജോൺ, ആശംസയുമായി രൺവീർ സിങ്

ബീച്ച് സൈഡിൽ ഒരുക്കിയ മണ്ഡപത്തിലായിരുന്നു വിവാഹം

Update: 2023-12-23 12:27 GMT
Editor : banuisahak | By : Web Desk

പ്രശസ്ത ഛായാഗ്രഹകൻ ജോമോൻ ടി ജോൺ വീണ്ടും വിവാഹിതനായി. എഞ്ചിനീയർ ഗവേഷകയും പ്രൊഡ്യൂസറുമായ അൻസു എൽസ വർഗീസ് ആണ് വധു. 'മൈ ഹോപ് ആൻഡ് ഹോം' (എന്റെ പ്രതീക്ഷയും വീടും) എന്ന അടിക്കുറിപ്പോടെ ജോമോൻ തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. 

ബീച്ച് സൈഡിൽ ഒരുക്കിയ മണ്ഡപത്തിലായിരുന്നു വിവാഹം. വെള്ളനിറമുള്ള ക്രിസ്ത്യൻ മോഡൽ വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും എത്തിയത്. നവദമ്പതികൾക്ക് ആശംസകളുമായി മലയാള സിനിമാ താരങ്ങൾ മാത്രമല്ല ബോളിവുഡിൽ നിന്നും ആളെത്തി. 'ഹാപ്പി മാരീഡ് ലൈഫ് ജോ അണ്ണാ,' എന്നുകുറിച്ചുകൊണ്ട് ആശംസ നേർന്നത് ബോളിവുഡ് സൂപ്പർ താരം രൺവീർ സിങ്. കൂടാതെ, തമിഴ്- തെലുങ്ക് താരം കൃതി ഷെട്ടിയും ദമ്പതികൾക്ക് ആശംസ നേർന്നു. 

Advertising
Advertising

ചാർളി, എന്ന് നിന്റെ മൊയ്തീൻ, തിര, തട്ടത്തിൻ മറയത്ത്, കാപ്പ, ധ്രുവനച്ചത്തിരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചത് ജോമോനാണ്. മലയാളത്തിന് പുറമേ ബോളിവുഡിലും മനോഹരമായ ഫ്രെയിമുകളിലൂടെ അദ്ദേഹം തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ആദ്യം പരസ്യചിത്രങ്ങളിൽ തുടങ്ങി 2011ൽ ഫഹദ് ഫാസിൽ, വിനീത് ശ്രീനിവാസൻ പ്രധാന വേഷങ്ങളിലെത്തിയ ചാപ്പ കുരിശിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്. ബ്യൂട്ടിഫുൾ, അയാളും ഞാനും തമ്മിൽ, വിക്രമാദിത്യൻ, ഗോൽമാല്‍ എഗെയ്ൻ, സിംബ തുടങ്ങി നിരവധി ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. തണ്ണീർ മത്തൻ ദിനങ്ങളുടെ സഹ നിർമാതാവ് കൂടിയായിരുന്നു. 

Full View

2014 ഫെബ്രുവരി 2ന് നടി ആൻ അഗസ്റ്റിനെ വിവാഹം കഴിച്ചെങ്കിലും പിന്നീട് ഇരുവരും വേർപിരിഞ്ഞു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ആരാധകരുടെ ഇഷ്ടജോഡി കൂടിയായിരുന്നു ഇവർ. 2020ലായിരുന്നു വിവാഹമോചനം. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News