ഛായാഗ്രാഹകന്‍ എസ്. സുധീഷ് (പപ്പു) അന്തരിച്ചു

'അപ്പൻ' എന്ന ചിത്രത്തിലാണ് അവസാനം ഛായാഗ്രഹണം നിർവഹിച്ചത്

Update: 2022-11-14 16:07 GMT

ചലച്ചിത്ര ഛായഗ്രാഹകൻ എസ്. സുധീഷ് (പപ്പു-44) അന്തരിച്ചു. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് വർഷത്തോളമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. എറണാകുളം എരൂർ സ്വദേശിയാണ്.  ഈ വർഷം റിലീസ് ചെയ്ത 'അപ്പൻ' എന്ന ചിത്രത്തിലാണ് അവസാനം ഛായാഗ്രഹണം നിർവഹിച്ചത്.

ദുൽഖർ സൽമാൻ നായകനായ സെക്കൻഡ് ഷോയിലൂടെയാണ് സ്വതന്ത്ര ഛായാഗ്രഹകനാകുന്നത്. പിന്നീട് ഡി കമ്പനി, റോസ് ഗിറ്റാറിനാൽ, മൈ ഫാൻ രാമു, ഞാൻ സ്റ്റീവ് ലോപ്പസ്, കൂതറ, അയാൾ ശശി, ആനയെ പൊക്കിയ പാപ്പാൻ, ഈട, ഓട്ടം എന്നീ സിനിമകളുടെ ഛായാഗ്രാഹകനായി പ്രവർത്തിച്ചു. സംസ്‌കാരം ഇന്ന് രാത്രി 12 മണിക്ക് വീട്ടുവളപ്പിൽ.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News