ശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി യുവ സംരംഭകര്‍

നടനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് സംരംഭകർ.

Update: 2022-07-22 04:45 GMT

നടൻ ശ്രീനാഥ് ഭാസിക്കെതിരെ ആലപ്പുഴയിലെ യുവ സംരംഭകരുടെ പരാതി. ടർഫ് ഉദ്ഘാടനത്തിന് പണം വാങ്ങിയശേഷം വഞ്ചിച്ചെന്നാണ് ആക്ഷേപം. നടനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് സംരംഭകർ.

എട്ട് യുവാക്കൾ ചേർന്ന് ആലപ്പുഴ തിരുവമ്പാടിയിൽ ആരംഭിക്കുന്ന ഫുട്‌ബോൾ ടർഫ് ഉദ്ഘാടനത്തിനാണ് നടൻ ശ്രീനാഥ് ഭാസിയെ ക്ഷണിച്ചത്. പ്രതിഫലമായി ആറു ലക്ഷം രൂപ നടൻ ആവശ്യപ്പെട്ടു. നാല് ലക്ഷം നൽകിയ ശേഷം ബാക്കി തുക ഉദ്ഘാടന ദിവസം നൽകാമെന്ന് സംരംഭകർ ഏറ്റു. ഈ മാസം 14ന് ഉദ്ഘാടനം തീരുമാനിച്ചെങ്കിലും നടൻ അസൗകര്യം അറിയിച്ചതിനാൽ പരിപാടി ഇന്നത്തേക്ക് മാറ്റി. എന്നാൽ തിയ്യതി വീണ്ടും മാറ്റാൻ ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടെന്നാണ് സംരംഭകരുടെ ആരോപണം.

Advertising
Advertising

ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഉദ്ഘാടനം നടത്താനാണ് തീരുമാനം. നടനെതിരെ നിയമ നടപടിയും ആലോചിക്കുന്നുണ്ട്. കൃത്യസമയത്ത് സിനിമാ സെറ്റിൽ എത്തുന്നില്ല എന്നാരോപിച്ച് നേരത്തെ സിനിമാ നിർമാതാക്കളും നടനെതിരെ രംഗത്ത് വന്നിരുന്നു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News