പോസ്റ്റര്‍ സീലിങ് ഫീസ് തട്ടിപ്പ്: ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ അഴിമതി ആരോപണം

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനില്‍ 7 വര്‍ഷമായി തെരഞ്ഞെടുപ്പോ ജനറല്‍ ബോഡി യോഗമോ നടന്നിട്ടില്ല

Update: 2022-07-16 03:03 GMT
Editor : ijas

കൊച്ചി: സിനിമാ വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ അഴിമതി ആരോപണം. കേസ് നടത്തിപ്പിന്‍റെ പേരിലും പോസ്റ്റര്‍ സീലിങ് ചാര്‍ജിന്‍റെ പേരിലും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടക്കുന്നുവെന്നാണ് പരാതി.

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനില്‍ 7 വര്‍ഷമായി തെരഞ്ഞെടുപ്പോ ജനറല്‍ ബോഡി യോഗമോ നടന്നിട്ടില്ല. കോംപറ്റീഷന്‍ കമ്മീഷനില്‍ സംഘടനക്കെതിരെ ഉണ്ടായിരുന്ന കേസില്‍ വലിയ തുക പിഴ കൊടുക്കണം എന്ന വിധിയുണ്ടായിരുന്നു. ഇതില്‍ സംഘടന അപ്പീല്‍ പോവുകയും 2015ല്‍ അനുകൂല വിധി ലഭിക്കുകയും ചെയ്തു. ഈ കേസിനായി 59 ലക്ഷം രൂപ ചെലവാക്കി എന്ന് മാത്രമാണ് ഭാരവാഹികള്‍ അംഗങ്ങളെ അറിയിച്ചത്. സിനിമകളുടെ പോസ്റ്റര്‍ സീലിങ് ചാര്‍ജ് വാങ്ങുന്നത് കോര്‍പ്പറേഷന്‍ 2017 ജൂലൈ 1 ന് നിര്‍ത്തലാക്കിയിരുന്നു. പക്ഷെ അതിന് ശേഷവും സംഘടന ഈ പേരില്‍ പണം പിരിക്കുന്നതായും പരാതി ഉണ്ട്.

Advertising
Advertising
Full View

2008ല്‍ എറണാകുളം നഗരത്തില്‍ 38 ലക്ഷം രൂപക്ക് വാങ്ങിയ ഓഫീസ് സ്ഥലം 2020ല്‍ 30 ലക്ഷം രൂപക്ക് വിറ്റു. മറ്റൊരു സ്ഥലം 60 ലക്ഷം രൂപക്ക് വാങ്ങി. സ്ഥാവര സ്വത്തുക്കള്‍ വില്‍ക്കാനോ വാങ്ങാനോ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് അംഗീകാരം നേടണമെന്നാണ് നിയമം. ഇത് പാലിക്കാതെയാണ് ഭാരവാഹികളുടെ ഇടപാടുകളെന്നും സംഘടനയില്‍ അംഗമായിരുന്നവര്‍ ആരോപിക്കുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News